തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി ഭരണഘഠന ബെഞ്ചിന്റെ നിര്‍ണായക വിധിയില്‍ വര്‍ഗീയ കലര്‍ത്തി സിപിഎം മുഖപത്രം ദേശാഭിമനായിയുടെ മുന്‍ കണ്‍സള്‍റ്റിങ് എഡിറ്റര്‍ എന്‍. മാധാവന്‍ കുട്ടി. വിധി വന്നതിനു ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണു മാധവന്‍കുട്ടിയുടെ വര്‍ഗീയത ചീറ്റല്‍. മാധവന്‍ കുട്ടിയുടെ ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു- ശബരിമല കേസ് ഉപയോഗിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എട്ടിന്റെ പണികൊടുത്തു സുപ്രീം കോടതി ഭൂരിപക്ഷ വിധി. ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ജസ്റ്റീസ് നരിമാനും ജസ്റ്റീസ് ചന്ദ്രചൂഡും. മതനിരപേക്ഷജനാധിപത്യ ഇന്ത്യയുടെ അഭിമാനം.
തൊട്ടു മുന്‍പുള്ള മറ്റൊരു പോസ്റ്റ് ഇങ്ങനെ-ശബരിമല വിധിയെ മാനിക്കുന്നു. ഏതു ബഞ്ചായാലും അതു വിപുലമാക്കുന്നത് ജനാധിപത്യപരം.നിലവിലുള്ള വിധിക്ക് സ്‌റ്റേ ഇല്ല എന്നതും സന്തോഷകരം. യുവതികള്‍ക്ക് മല ചവിട്ടാനുള്ള അവകാശം നിലനില്‍ക്കുന്നു. എന്നാല് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ശബരിമല ആചാരം കൂട്ടി കൂഴച്ചതു അത്യന്തം ദുരുപദിഷ്ടം. മാധവന്‍കുട്ടിയുടെ പോസ്റ്റിനു താഴെ പ്രതിഷേധ കമന്റുകളും എത്തിയിട്ടുണ്ട്. ഹിന്ദുവിനെ മാത്രം ഉദ്ധരിച്ചാല്‍ മതിയോ മറ്റു മതങ്ങളെ സ്ത്രീകള്‍ക്ക് നവോത്ഥാനം വേണ്ടേ എന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും ചോദിക്കുന്നത്.
















