തിരുവന്തപുരം: നിയമവിഗദ്ധനായും രാഷ്‌ട്രീയ നിരീക്ഷകനായും കേരളത്തിലെ ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹരീഷ് വാസുദേവന്റെ വിവരക്കേട് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. നേരത്തെ ശബരിമല ഹര്‍ജികള്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നതിന് മുമ്പ് തള്ളുമെന്നാണ് ഹരീഷ് ഉറപ്പിച്ച് പറഞ്ഞത്. അല്ലാതെ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് അഭിഭാഷകനാണെന്ന് പറയുന്ന ഹരീഷ് ഉറപ്പിച്ചു പറഞ്ഞത്.
വിശ്വാസം ഭരണഘടനയ്‌ക്ക് മേലെയാണെന്നത് പോലെയുള്ള ബാക്കി മനുസമൃതി വാദങ്ങളൊക്കെ എടുത്ത് എറിഞ്ഞു കളയണം. ഇറര്‍ ഇല്ലെന്നു 5 അംഗ ബെഞ്ചില്‍ ഭൂരിപക്ഷത്തിന് തോന്നിയാല്‍ ഇന്ന് തന്നെ കേസുകള്‍ തള്ളുമെന്നാണ് അദേഹം പറഞ്ഞത്. എന്നാല്‍, ഇന്ന് ശബരിമല വിധി പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ ഹരീഷ് വാസുദേവന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഹരീഷിനെതിരെ വ്യാപക ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ഭൂരിപക്ഷ വിധിയാണ് സുപ്രിംകോടതി ഇന്നു പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. രണ്ട് പേര്‍ എതിര്‍ക്കുകയും ചെയ്തു. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്.
വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
















