തിരുവനന്തപുരം: നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ദീർഘകാലമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ലാഘവബുദ്ധിയോടു കൂടി മാറ്റി മറിക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധിയെന്ന് ഒ രാജഗോപാൽ എംഎൽഎ.
മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന പ്രസക്തമായ വാദവുമെല്ലാം ഒരു ഏഴംഗ ബഞ്ച് തന്നെ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് കോടതി ചിന്തിക്കുന്നത്. ഇത് നല്ല കാര്യമാണ്. ഈ സാഹചര്യത്തിൽ ഒരു അന്തിമ വിധി ഉണ്ടാകുന്നത് വരെ ബന്ധപ്പെട്ട എല്ലാവരും സംയമനം പാലിക്കുകയാണ് അഭികാമ്യമെന്ന് ഒ. രാജഗോപാൽ വ്യക്തമാക്കി.
















