പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. സുപ്രീം കോടതിയെ മാനിക്കുന്നു. കഴിഞ്ഞ വിധിയില്‍ പിഴവുള്ളതായി കോടതിക്കുണ്ടായ സംശയത്തിലാണ് വിശാലമായ ബഞ്ചിനു കേസ് വിടാന്‍ കോടതി തീരുമാനിച്ചത്. വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന വിധിയാണ് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും കണ്ഠര് രാജീവര് പ്രതികരിച്ചു. ശബരിമലയില്‍ അനുകുല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ ശബരിമല നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി പ്രതികരിച്ചിരുന്നു.
വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്നു വിധി പറഞ്ഞത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് കണ്ട് ഭരണഘടന ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയയ്‌ക്കാനും വിശദമായ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചത്.
















