ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധിപറയാന്‍ ആരംഭിച്ചു. മതത്തിന് ഏറ്റവും വലിയ പ്രാധ്യാന്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ശബരിമലയും വിധി മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് അതി നിര്‍ണായക വിധി. ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമുണ്ടെന്നും മതവിശ്വാസം പരിഗണിക്കണമെന്നും വിധി.
രാവിലെ പത്തരയ്‌ക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധിപ്രസ്താവം നടത്തുന്നത്. .ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 6നു വാദം കേട്ടിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നു നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നുവോ ഇല്ലയോ എന്ന ചോദ്യത്തിനാണു മറുപടി കിട്ടുക.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിയ വിധിയാണ് കോടതി പുനപരിശോധിച്ചത്. ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാല ബെഞ്ചിന് വിടണമോ അതോ വിധി ശരിവെച്ച് പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളണമോ എന്നകാര്യം കോടതി ഇന്ന് വ്യക്തമാക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് 2018 സപ്തംബര്‍ 28ന് യുവതീപ്രവേശനവിധി പ്രസ്താവിച്ചത്. ഇതില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിശ്വാസകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിനോട് വിയോജിച്ച് യുവതീപ്രവേശനം പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
വിധി പ്രസ്താവിച്ച അഞ്ചംഗബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് പുനപ്പരിശോധനാ ഹര്‍ജികള്‍ കേട്ടത്. ഇന്ദുമല്‍ഹോത്രയ്‌ക്ക് പു
റമേ മറ്റു രണ്ട് ജഡ്ജിമാര്‍ കൂടി യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ വിശ്വാസികള്‍ക്ക് ആശ്വസിക്കാന്‍ സാധിക്കുന്ന തീരുമാനം പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടാവൂ. ലിംഗനീതി എന്ന കാഴ്ചപ്പാടില്‍ നിന്ന് അയ്യപ്പ വിഗ്രഹത്തിന്റെ വ്യക്തിപരമായ അവകാശസംരക്ഷണം എന്നതിലേക്ക് കോടതി കടന്നാല്‍ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാനുള്ള സാധ്യതയുണ്ട്. അയോധ്യാ കേസില്‍ ശ്രീരാമ വിഗ്രഹത്തിന്റെ നിയമപരമായ അവകാശങ്ങള്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച അയ്യപ്പ ഭക്തര്‍ക്കെതിരായ നിലപാടുകള്‍ പു
നഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച വേളയിലും ആവര്‍ത്തിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് അഭിഭാഷകനായ രാകേഷ് ദ്വിവേദി യുവതീപ്രവേശനത്തെ അനുകൂലിച്ചു വാദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനായ ജയ്ദീപ് ഗുപ്
ത വിധി പുനപരിശോധിക്കേണ്ടെന്ന് വ്യക്തമാക്കി. തന്ത്രി ആചാര കാര്യങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ഹൈക്കോടതിയുടെ ഉന്നതാധികാര സമിതിയെ എത്രയും വേഗം ശബരിമലയില്‍ നിന്ന് പിന്‍വലിക്കണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറ്റാവശ്യങ്ങള്‍.
















