ആലപ്പുഴയില്‍ കുട്ടനാട് ഫിലിം ക്ലബ് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ എം.ആര്. അനൂപ് രാജ് രചന സംവിധാനം നിര്‍വ്വഹിച്ച മാജിക് ബോണ്ട് മികച്ച രണ്ടാമത്തെ ചിത്രം. ആസ്വാദകരുടെ പ്രീതി നേടിയ ചിത്രം ഫെസ്റ്റിവലില്‍ മൂന്ന് പുരസ്കാരങ്ങള്‍ കൂടി കരസ്ഥമാക്കി.
മികച്ച കഥ- എം.ആര്. അനൂപ്രാജ്, മികച്ച ബാലനടി – മീനാക്ഷി(ഒപ്പം ഫെയിം ), മികച്ച സഹനടന്‍- ജെയ്സണ്‍ ജേക്കബ് എന്നീ അവാര്‍ഡുകളും മാജിക് ബോണ്ടിന് ലഭിച്ചു.
മീനാക്ഷി, ജെയ്സണ്‍ ജേക്കബ്, ബിജു നെട്ടറ, ഡിനി, സജിന്‍ വര്‍ഗീസ്, അഭികൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഡ്രീം മേക്കേഴ്സ് പ്രൊഡക്ഷന്‍സാണ് മാജിക് ബോണ്ടിന്റെ നിര്‍മാണം നിര്‍വഹിച്ചത്. രാരിഷ് എ.കുറുപ്പാണ് ഛായാഗ്രഹണം. യുട്യൂബില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: