ന്യൂദല്‍ഹി : മഹാഭാരതത്തില്‍ പാണ്ഡവ രാജധാനിയായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കുന്നു. പുരാനകില എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്ദ്രപ്രസ്ഥം നിലനിന്നിരുന്നതെന്നാണ് അനുമാനം. ഇവിടെ വിപുലമായ ഖനനം നടത്തി ചരിത്രാതീത കാലത്തെ മുഴുവന്‍ തെളിവുകളും പറപ്പെടുക്കാനാണ് പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷത്തെ വിദേശകടന്നുകയറ്റങ്ങളാല്‍ വിവിധ സാമ്രാജ്യങ്ങളുടെ ശേഷിപ്പുകളവശേഷിക്കുന്ന പ്രദേശങ്ങള്‍ പഴയ ദല്‍ഹിയില്‍ അവശേഷിക്കുന്നുണ്ട്. 1952ല്‍ തന്നെ പുരാവസ്തുവകുപ്പ് ഇവിടെ ഗവേഷണവും ഉത്ഖനനവും ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ദ്ര പ്രസ്ഥത്തിനായും തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
യവനകാല ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത ഭാരതത്തില്‍ ഉയര്‍ന്നുവന്ന ചന്ദ്രഗുപ്തമൗര്യന്റെ സാമ്രാജ്യത്തിന്റെ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിന് മുമ്പുള്ള ശിലായുഗ കാലത്തെ കറുത്ത ചായം പൂശിയ പാത്രങ്ങളടക്കം മുന്‍പ് കണ്ടെത്തിയിരുന്നു.1963- 73 കാലഘട്ടത്തില്‍ പുരാവസ്തു ഖനന വിദഗ്ധനായ ബി.ബി.ലാലിന്റെ നേതൃത്വത്തിലാണ് ഖനനം ആരംഭിച്ചത്.
















