ന്യൂദല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാന്‍ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷനായി യോഗി ആദിത്യനാഥ് നിയമിക്കണമെന്ന ആവശ്യവുമായാണ് നിവേദനം നല്‍കിയിരിക്കുന്നത്.
രാമജന്മഭൂമി ന്യാസ് മേധാവി നൃത്യ ഗോപാല്‍ ദാസാണ് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരിക്കുന്നത്. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മഹന്ത് എന്ന നിലയിലാണ് യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റില്‍ ആരൊക്കെ അംഗങ്ങളാവണമെന്നത് സംബന്ധിച്ച പ്രാഥമിക രൂപരേഖയുണ്ടാക്കിയിട്ടുണ്ടെന്നും ഗോപാല്‍ ദാസ് അറിയിച്ചു.
മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിന്റെ നേതാവ് എന്ന നിലയിലും യോഗി ആദിത്യ നാഥ് മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ക്ഷേത്ര കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം കണക്കിലെടുത്ത് ആയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ തലപ്പത്തേയ്‌ക്ക് യോഗി ആദിത്യനാഥിനെ കൊണ്ടുവരണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ക്ഷേത്ര ട്രസ്റ്റില്‍ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
















