ഗാലക്സി എ50എസ്, എ30എസ് എന്നീ ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വില കുറച്ച് സാംസങ്. 1000 രുപ വീതമാണ് വില കുറച്ചത്. പുതിയ വിലകള്‍ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് ഇതുവരെ മാറ്റങ്ങള്‍ പുതുക്കിയിട്ടില്ല. സെപ്തംബറിലാണ് ഇരു മോഡലുകളും വിപണിയില്‍ എത്തിയത്. ലോഞ്ചിന് ശേഷം രണ്ടാം തവണയാണ് സാംസങ് ഈ മോഡലുകള്‍ക്ക് വില കുറയ്ക്കുന്നത്.
സാംസങ് ഗാലക്സി എ 50എസ്
ഗാലക്സി A 50s ന്റെ 6 ജിബി റാം, 128 ജിബി റോം മോഡലിനു 21,999 രൂപയാണ് വില. അതേസമയം 4 ജിബി+ 128 ജിബി പതിപ്പിന് 19,999 രൂപയാണ്. എന്നാല്‍, ലോഞ്ചുചെയ്ത മാസത്തില്‍ ഇത്തിന്റെ വിലകള്‍ 24,999, 22,999 എന്നിങ്ങനെയായിരുന്നു. 4000 എംഎഎച്ച് ബാറ്ററി ബാക്കപ്പുള്ള ഗാലക്സി എ50എസ്സിന് 6.4ഇഞ്ച് ഫുള്‍ എച്ച്ഡ് + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേയുമുണ്ട്. 25 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്ററി സെന്‍സര്‍, 8 മെഗാപിക്സലുള്ള തേര്‍ഡ് ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ബാക്ക് ക്യാമറ സൗകര്യത്തിനൊപ്പം 25 എംപി ഫ്രന്റ് ക്യാമറയുമുണ്ട്. എക്സിനോസ് 9611 ചിപ്സെറ്റാണ് ഫോണിന്റെ മറ്റോരു പ്രത്യേകത.
സാംസങ് ഗാലക്സി എ 30എസ്
4 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിനു 15,999 ആണ് വില. 6.4 ഇഞ്ച് എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേയാണ് ഗാലക്സി അ30എസ്സിനുമുള്ളത്. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജി ബാറ്ററി സപ്പോര്‍ട്ടിനൊപ്പം ഒക്ട കോര്‍ എക്സിനോസ് 9610 (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) പ്രോസസറുകളുമുണ്ട്. 25 മെഗാപിക്സലിന്റെ f/1.7 ലെന്‍സ് + 5 മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സര്‍ + 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ലെന്‍സുള്ള ബാക്ക് ക്യാമിനൊപ്പം 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. ഇരു ഫോണുകള്‍ക്കും ഇന്‍സ്ക്രീന്‍ ഫിങ്കര്‍ പ്രിന്റ സെന്‍സറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ഗെയിം ബൂസ്റ്ററുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: