Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയെ മറക്കാത്ത ആത്മീയ ചൈതന്യം

തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍byതലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍
Nov 11, 2019, 02:52 am IST
inSamskriti

മൂന്ന് വര്‍ഷംകൊണ്ട് യോഗം വേദാന്തം തുടങ്ങിയവ സകലശാസ്ത്രങ്ങളിലും ശങ്കരന് അപാരമായ പാണ്ഡിത്യവും അനുഭവവും സിദ്ധിച്ചു. ഗുരുനാഥനോട് ശങ്കരനുണ്ടായിരുന്ന ഭക്തി അപാരമായിരുന്നു. ശ്രീശഹ്കരന്റെ എല്ലാ ഗ്രന്ഥങ്ങളുടെയും അവസാനത്തില്‍ ഗോവിന്ദ ഭഗവത്പാദരുടെ ശിഷ്യനായതാന്‍ രചിച്ചതാണെന്ന് ശങ്കരന്‍ വാഴ്‌ത്തുന്നു. വിവേകചൂഡാമണി എന്ന സ്വതന്ത്രഗ്രന്ഥത്തിന്റെ ആരംഭത്തില്‍ ശ്രീശങ്കരന്‍ തന്റെ ഗുരുവിനെ സ്തുതിക്കുന്നു.

‘സര്‍വവേദാന്തസിദ്ധാന്ത 

ഗോചരം തമോഗചരം

ഗോവിന്ദം പരമാനന്ദം 

സത്ഗുരും പ്രണതോസ്മ്യഹം’

ശ്രീശങ്കരന്‍ ഗുരുവിന്റെ ആജ്ഞ സ്വീകരിച്ച് കാശിയിലേക്ക് പുറപ്പെട്ടു. ആറുമാസം കാശിയില്‍ താമസിച്ച് വേദാന്തത്തില്‍ ഉപരിപഠനം നടത്തി. അനേകം ജിജ്ഞാസുക്കള്‍ കാശിയില്‍വച്ച് ശ്രീശങ്കരന്റെ ശിഷ്യത്വം സ്വീകരിച്ചു. തുടര്‍ന്ന് ഹിമാലയത്തിലെ പുണ്യധാമങ്ങളിലേക്കാണ് ശിഷ്യരോടൊപ്പം ആചാര്യന്‍ പോയത്. 

കേദാര്‍നാഥം, ബദരീനാഥം, ഗംഗോത്രി, യമുനോത്രി, നേപ്പാളിലെ പശുപതിനാഥം എന്നീ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുകയും പൂജാവിധികള്‍ ര്‍േപ്പെടുത്തുകയും ചെയ്തു. ബദരീനാഥത്തിലെ വ്യാസഗുഹയിലിരുന്ന് വ്യാസനിര്‍മിതമായ ബ്രഹ്മസൂത്രം, ഭഗവത്ഗീത എന്നിവയ്‌ക്കും ഉപനിഷത്തുക്കള്‍ക്കും വ്യാഖ്യാനം എഴുതി. വ്യാസഭഗവാന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തില്‍ ശ്രീശങ്കരന്റെ മുന്‍പിലെത്തി. തന്റെ രചനകള്‍ക്ക് വ്യാഖ്യാനം എഴുതാനുള്ള ശ്രീശങ്കരന്റെ ജ്ഞാനത്തെക്കുറിച്ച് ചോദിച്ചറിയുകയും ശങ്കരന്റെ ജ്ഞാനത്തിന്റെ ഗരിമ മനസ്സിലാക്കി അനുഗ്രഹിക്കുകയും ചെയ്തു. ശങ്കരന് പതിനാറ് വയസുവരെമാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. ഭാഷ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി വ്യാസഭഗവാന്‍ പതിനാറ് വയസ്സുകൂടി നീട്ടിക്കൊടുത്തു. 

ഐഹികമായ സകല സുഖങ്ങളും ഉപേക്ഷിച്ച് എട്ടാമത്തെ വയസ്സില്‍ വീടുവിട്ടിറങ്ങിയ ശങ്കരന്‍ മാതാവിനോട് പറഞ്ഞ വാക്ക് ഒരിക്കലും വിസ്മരിച്ചിരുന്നില്ല. മാതാവിന്റെ മഹത്വം ഇത്രമാത്രം അറിയുകയും പാലിക്കുകയും ചെയ്ത ഒരു മഹാത്മാവും പ്രപഞ്ചത്തില്‍ ഉണ്ടായതായി അറിവില്ല. അമ്മ സ്മരിച്ചയുടന്‍തന്നെ  കേദാര്‍നാഥത്തിലിരുന്ന ഓമനപ്പുത്രന്‍ ശങ്കരന്‍ ആകാശമാര്‍ഗേണ അമ്മയുടെ സമീപത്തെത്തി. തേജോമയനും അറിവിന്റെ നിറകുടവുമായ തന്റെ ഓമനപ്പുത്രനെ അമ്മ ഗാഢമായി ആലിംഗനം ചെയ്തു. മാതാവിന്റെ മാഹാത്മ്യത്തിന്റെ ഗരിമ ഓര്‍മിപ്പിച്ചുകൊണ്ട് ശ്രീശങ്കരന്‍ രചിച്ച അഞ്ച് ശ്ലോകങ്ങളടങ്ങിയ കൃതിയാണ് മാതൃപഞ്ചകം.       (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.