തിരുവനന്തപുരം: അയോധ്യ വിധിയില്‍ രാജ്യമെമ്പാടും സമാധാനം പുലരുന്നതിനിടെ വര്‍ഗീയ വിദ്വേഷം ഏതുതരത്തിലും ആളിക്കത്തിക്കാനുള്ള ശ്രമം സിപിഎം-ഡിെൈവഫ്‌ഐ നേതാക്കള്‍ തുടരുകയാണ്. എം.സ്വരാജ് എംഎല്‍എയ്‌ക്കു പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയായാണ് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാരും സുരക്ഷാ ഏജന്‍സികളും വ്യക്തമാക്കിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയുടെ പത്രക്കുറിപ്പിനൊപ്പമാണ് അയോധ്യ തര്‍ക്ക മന്ദിരത്തിന്റെ നിരോധിച്ച ചിത്രം റിയാസ് പോസ്റ്റ് ചെയ്തത്.
ജനങ്ങളില്‍ വര്‍ഗീയ വികാരം വളര്‍ത്തും വിധത്തില്‍ തര്‍ക്കമന്ദിരം തകരുന്ന ദൃശ്യങ്ങള്‍ ഒരു മീഡിയയിലും കാണിക്കരുത് എന്നും പ്രചരിപ്പിക്കരുത് എന്നും ഉള്ള സന്ദേശം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് അധികൃതര്‍ പുറത്തിറക്കിയിരുന്നു . അതിന്റെ നഗ്‌നമായ ലംഘനമാണ് മുഹമ്മദ് റിയാസ് നടത്തിയിരിക്കുന്നത്. വിധിയെ വിമര്‍ശിക്കണമെന്നും, മത തീവ്രവാദ സംഘടനകള്‍ അതി വൈകാരികത ആളിക്കത്തിച്ചു വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുമെന്നുമുള്ള ഡിവൈഎഫ്‌ഐയുടെ കുറിപ്പും വിദ്വേഷത്തിന്റെ ആഴം കൂട്ടുന്നുണ്ട് .
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംഘര്‍ഷപരമായ പരാമര്‍ശം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ സിപിഎം എംഎല്‍എ ആയ എ. സ്വരാജിന് അതൊന്നും ബാധകമല്ല. അയോധ്യയില്‍ ചരിത്രവിധി പുറത്തുവന്ന ശേഷം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നാണ്. സ്വരാജിന്റെ പോസ്റ്റിനു താഴെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പോസ്റ്റിനെതിരേ യുവമോര്‍ച്ച പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
















