തിരുവനന്തപുരം: അയോധ്യക്കേസില്‍ സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രതികരണങ്ങള്‍ പാടില്ലെന്ന കേരള പോലീസിന്റെ നിര്‍ദേശം ലംഘിച്ച് അഭിഭാഷകനും. ഹരീഷ് വാസുവദവനാണ് വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ? (പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത്?)9/11. ഇതായിരുന്നു ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹരീഷിന്റെ പോസ്റ്റിനു താഴെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തേ, എം. സ്വരാജ് എംഎല്‍എയും വിവാദ പോസ്റ്റുമായ രംഗത്ത് എത്തിയിരുന്നു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംഘര്‍ഷപരമായ പരാമര്‍ശം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ സിപിഎം എംഎല്‍എ ആയ എ. സ്വരാജിന് അതൊന്നും ബാധകമല്ലെന്ന തരത്തിലായിരുന്നു. അയോധ്യയില്‍ ചരിത്രവിധി പുറത്തുവന്ന ശേഷം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നാണ്. സ്വരാജിന്റെ പോസ്റ്റിനു താഴെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നാണമില്ലേ, തമ്മിത്തല്ലിക്കാനുള്ള കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ എന്നാണ് ഭൂരിപക്ഷം പേരും ചോദിക്കുന്നത്. കേരള പോലീസിനെ ടാഗ് ചെയ്ത് പലരും സ്വരാജിന്റെ പോസ്റ്റ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സ്വരാജിനെതിരേ യുവമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോള്‍ ഹരീഷ് വാസുദേവനും വിധിയെ അവഹേളിച്ച് രംഗത്തെത്തിയത്.
















