ന്യൂദല്‍ഹി : അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത് രാജ്യം ഇതുവരെ കാണാത്തത ജന സമുദ്രം. സുപ്രീംകോടതി പരിസരത്തേയ്‌ക്കുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നിട്ടും വിധി പ്രസ്താവവനയ്‌ക്ക് കാതോര്‍ക്കുന്നതിനായി ആയിരങ്ങളാണ് കോടതി വളപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ കൃത്യ സമയത്തു തന്നെ കോടതിയില്‍ എത്തി. ഐക്യകണ്‌ഠേന വിധി പ്രസ്താവനയാണ് നടത്തുന്നത്. വീധി പ്രസ്താവനയെ തുടര്‍ന്ന് കോടതിക്കുള്ളിലും നിരവധിയാളുകളാണ് എത്തിയിട്ടുള്ളത്. കോടതിക്കുള്ളില്‍ മാത്രം ആയിരത്തോളം ആളുകള്‍ വിധി പ്രസ്താവന കേള്‍ക്കാനായി കാത്തിരിക്കുന്നുണ്ട്.
വിധി പ്രസ്താവനയെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ദല്‍ഹിയിലെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു.
രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത്. തര്‍ക്ക ഭൂമിയില്‍ മാത്രം 5000 സുരക്ഷാ ഭടന്‍മാരെ നിയോഗിച്ചിട്ടുണ്ട്. തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌നസാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ടി വന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് വ്യക്തമാക്കിയിട്ടുണ്ട്. വിധി സമാധാനവും സംയമനവും പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിട്ടുണ്ട്.
















