ന്യൂദല്‍ഹി : അയോധ്യ വിധി പ്രസ്താവനയ്‌ക്കു ശേഷം ആര്‍എസ്എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ദല്‍ഹി ഝണ്ടേവാലന്‍ കേശവ് കുഞ്ച് പരിസറില്‍ ഉച്ചയ്‌ക്ക് ഒരുമണിക്കാണ് സംസാരിക്കുക.
വിധി പ്രസ്താവന വന്ന ശേഷം മോഹന്‍ ഭാഗവത് മാധ്യമങ്ങളിലൂടെയാണ് ജനങ്ങളോട് സംസാരിക്കുക. ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ നിലപാടും മോഹന്‍ ഭാഗവത് വ്യക്തമാക്കും.
ഇതു കൂടാതെ വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ആലോക് കുമാര്‍, സെക്രട്ടറി ജനറല്‍ മിലിന്ദ് പരിന്ദേ എന്നിവരും മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്‌ച്ച നടത്തും. ദല്‍ഹി നോര്‍ത്ത് അവന്യൂവിന്‍ ഉച്ചയ്‌ക്ക് 2.30നാണ് വാര്‍ത്ത സമ്മേളനം. ഇതുകൂടാതെ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
















