ന്യൂദല്‍ഹി : അയോധ്യ കേസില്‍ സുപ്രധാനമായ വിധി വരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം എപ്രകാരം ആയിരുന്നാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ല.
ഇന്ത്യയുടെ സമാധാനം, ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ ശാക്തീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് വിവിധ മത- രാഷ്‌ട്രീയ- സംഘടനാ നേതാക്കളും അഭ്യര്‍ത്ഥിച്ചു. ഇന്ന് രാവിലെ 10.30നാണ് സുപ്രീം കോടതി നിര്‍ണ്ണായകമായ വിധി പ്രസ്താവിക്കുക.
















