Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാമൂഹ്യവിരുദ്ധരെ വളര്‍ത്തുന്ന കമ്യൂണിസം

കാളിയമ്പി by കാളിയമ്പി
Nov 6, 2019, 02:33 am IST
in Vicharam

ചോദിക്കാനും പറയാനും ആരുമില്ലാത്ത സംഘടനാ സംവിധാനമാണ് കമ്യൂണിസ്റ്റുകളുടേത്. തിരുവായ്‌ക്ക് എതിര്‍വായില്ലെന്ന് സ്വയം ഉറപ്പിച്ച ഒരു കൂട്ടം ആളുകളുടെ പാര്‍ട്ടി. സാമൂഹ്യവിരുദ്ധര്‍ക്ക് വളര്‍ന്നുവരാന്‍ ഇതിനേക്കാള്‍ പറ്റിയ സ്ഥലം വേറെയില്ല. കമ്യൂണിസ്റ്റുകളെ രണ്ട് വിഭാഗമാക്കാം. ഒന്ന്, തങ്ങള്‍ പെട്ട കുഴി മനസിലാക്കി സ്വയം രക്ഷപെടുന്നവര്‍. രണ്ട്, എന്ത് കൊള്ളരുതായ്‌മ കണ്ടാലും മിണ്ടാത്തവര്‍. സമത്വം എന്ന ആശയം കമ്യൂണിസം വഴി മാത്രമേ സാധ്യമാകൂയെന്നാണ് ഇക്കൂട്ടരുടെ ധാരണ. ചില ശുദ്ധബുദ്ധികള്‍ മാര്‍ക്‌സിന്റെയും ലെനിന്റേയും സിദ്ധാന്തങ്ങള്‍ക്ക് പിറകെ പോയി ജീവിതം തന്നെ ഹോമിക്കും. 

ഏകാധിപത്യമെന്ന കുന്തമുന

ഏകാധിപത്യമാണ് സാമൂഹ്യവിരുദ്ധരുടെ കുന്തമുന. എന്ത് കൊള്ളരുതായ്‌കയും കാട്ടാന്‍ മടിയില്ലാത്തവര്‍. എന്ത് ചെയ്താലും ന്യായീകരിക്കാന്‍ ആളുണ്ടാവുകയും തങ്ങള്‍ക്കായി തല്ലാനും കൊല്ലാനും ഗൂണ്ടകളുണ്ടാവുകയും ചെയ്യുന്ന സംവിധാനമാണ് ഇവര്‍ക്ക് വേണ്ടത്. എന്ത് ചെയ്താലും അതെല്ലാം ആത്യന്തികമായി കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ മുന്നോട്ടുപോക്കിനാണെന്ന് വരുത്തിതീര്‍ക്കുകയും വേണം.

സത്യം മനസിലാക്കുന്ന ശുദ്ധാത്മാക്കള്‍ പെട്ടെന്നുതന്നെ ഇവിടം വിട്ടൊഴിയും. അവസാനം സാമൂഹ്യവിരുദ്ധരെയും ചാരന്മാരെയും ക്രമിനലുകളേയും കൊണ്ട് ഈ സംവിധാനം നിറയും. റഷ്യയില്‍ അതാണ് സംഭവിച്ചത്. ചൈനയിലും കംബോഡിയയിലും വടക്കന്‍ കൊറിയയിലും എത്യോപ്യയിലും ഹംഗറിയിലും റുമേനിയയിലുമെല്ലാം അതാണ് സംഭവിച്ചത്. കമ്യൂണിസം തകര്‍ന്നടിഞ്ഞതിനു പിന്നിലെ രഹസ്യവും ഈ സംഘടനാ സംവിധാനമാണ്. അധികാരമേറ്റിടത്തെല്ലാം അവര്‍ അമ്പേ പരാജയപ്പെട്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ പൊതുസ്വഭാവം വച്ച് അവരെ കേഡര്‍ പാര്‍ട്ടി എന്നാണ് പറയാറ്. യൂറോപ്പില്‍ പഴയകാലത്തുണ്ടായ ഒരു സംഘടനാ സംവിധാനമാണ് കേഡര്‍ സംവിധാനം. സാധാരണക്കാരായ ജനങ്ങള്‍ക്ക് വിവരമില്ല, അവര്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കുന്നത് ദോഷമാണ്, വിവരമില്ലാത്ത ജനങ്ങളെ ‘നയിക്കാന്‍’ വിവരവും വിദ്യാഭ്യാസവുമുള്ള പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ ഉണ്ടാകണം എന്നായിരുന്നു അന്നത്തെ ഉപരിവര്‍ഗ യൂറോപ്യന്‍ ചിന്താഗതി. അതിനായി അവരുണ്ടാക്കിയ രീതിയാണ് കേഡര്‍ സംവിധാനം. 

കേഡര്‍ പാര്‍ട്ടിയുടെ പതനം

ചില യൂറോപ്യന്‍ ക്ലബ്ബുകളും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും മാത്രമാണ് ആ കേഡര്‍ സംവിധാനം പിന്തുടരുന്നത്. കേഡര്‍ സംവിധാനത്തില്‍ സാധാരണക്കാര്‍ക്കൊന്നും അംഗമാകാനാകില്ല. ചില വന്‍കിട ക്ലബ്ബുകളെപ്പോലെയാണത്. ആദ്യം അതിലേക്ക് ക്ഷണിക്കും. പിന്നീട് പ്രൊബേഷണറി അംഗമായി വര്‍ഷങ്ങള്‍ നിലനില്‍ക്കണം. ആ ഗ്രൂപ്പില്‍ അംഗമാകാനുള്ള കഴിവ് നമുക്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. അവരുടെ സകല (അന്ധ) വിശ്വാസങ്ങളും പഠിച്ചുകഴിഞ്ഞാല്‍ താത്ക്കാലികമായി അംഗത്വം ലഭിക്കും. അതിനുശേഷം സ്വന്തം വരുമാനത്തിന്റെ ഒരുഭാഗം ആ ഗ്രൂപ്പിന് നിര്‍ബന്ധമായി നല്‍കണം.

പലരുടെയും ശാസനകള്‍ ശിരസാ വഹിക്കണം. അതീവ രഹസ്യസ്വഭാവം സൂക്ഷിക്കണം. ജനാധിപത്യപ്രക്രിയയില്‍ ഭാഗമാകുന്ന ഒരു പാര്‍ട്ടിയില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതു പോലും ജനാധിപത്യവിരോധമാണ്. എതിര്‍പ്പ് പറയുന്ന സ്വഭാവം ഇവിടെയില്ല. ഇതാണ് കേഡര്‍ സംവിധാനം. കേഡര്‍ സംവിധാനം തികഞ്ഞ ജനാധിപത്യവിരോധമാണ്. ഈ ജനാധിപത്യവിരോധത്തിനാണ് മാര്‍ക്‌സിസ്റ്റുകളുടെ മുഖമുദ്ര. ഏത് സാഹചര്യത്തിലും ആരെയും സഹായിക്കുന്ന സംവിധാനത്തെ കേഡര്‍ സംവിധാനമെന്ന് വിളിക്കാനാകില്ല. 

കമ്യൂണിസം നല്ല ആശയമാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. അബദ്ധമായ മറ്റൊരു ധാരണയാണിത്. തികഞ്ഞ അന്ധവിശ്വാസമാണ് മാര്‍ക്‌സിസവും അതിന്റെ സാമ്പത്തിക രാഷ്‌ട്രീയ സിദ്ധാന്തങ്ങളും. മാര്‍ക്‌സിയന്‍ സമ്പദ്‌വ്യവസ്ഥ ഒരു വീട്ടിനുള്ളില്‍പോലും പരീക്ഷിച്ച് വിജയിപ്പിക്കാനാകില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്ന മാര്‍ക്‌സിയന്‍ ദര്‍ശനം അടിസ്ഥാനരഹിതമാണ്. തികഞ്ഞ അശാസ്ത്രീയതയിലും ഊഹാപോഹങ്ങളിലും അടിസ്ഥാനമാക്കിയ അബദ്ധധാരണകളാണ് മാര്‍ക്‌സിസം. 

ലെനിനിസവും മാവോയിസവും എല്ലാം മാര്‍ക്‌സിസത്തിന്റെ ഇരുട്ടിനെ ഇരുട്ടുകൊണ്ട് തന്നെ ഓട്ടയടയ്‌ക്കാനുള്ള പരിശ്രമങ്ങളാണ്. കുറഞ്ഞത് നൂറുദശലക്ഷം ജനങ്ങളെങ്കിലും ആ ഓട്ടയടയ്‌ക്കലുകള്‍ക്ക് ജീവന്‍ ബലികൊടുത്തു. മാര്‍ക്‌സിസം ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍ എത്രയോപേരെ കൂട്ടക്കൊലകളും വംശഹത്യകളും ക്ഷാമവും പട്ടിണിയുമായി കൊന്നുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യമെന്ന മൂല്യം അംഗീകരിക്കാതെ പോയാല്‍ അവസാനമെത്തിപ്പെടുക ഇവിടങ്ങളിലൊക്കെത്തന്നെയാവും. ഏത് കമ്യൂണിസമായാലും ഫാസിസമായാലും എത്ര നല്ല നേതാക്കളോ കേള്‍ക്കാനിമ്പമുള്ള മുദ്രാവാക്യങ്ങളോ ഉണ്ടായാലും തകരുകതന്നെ ചെയ്യും. 

അശാസ്ത്രീയവും കപടവുമായ മുദ്രാവാക്യ ദര്‍ശനങ്ങളേക്കാള്‍ പ്രായോഗികവും ശാസ്ത്രീയവുമായ നിലപാടുകള്‍ സ്വീകരിക്കപ്പെടണം. നിലപാടുകള്‍ ധര്‍മ്മബോധവമുള്ളതാകണം. മാര്‍ഗവും ലക്ഷ്യവും ശരിയാകണം. അധികാരത്തിലെത്തിയാല്‍ ആരാണോ തങ്ങള്‍ക്ക് അധികാരം നല്‍കിയത്, അവര്‍ക്ക് വേണ്ടി നിലകൊള്ളണം. അവരുടെ ആവശ്യങ്ങള്‍ക്കായി പൊരുതണം. ജനാധിപത്യവും ജനാധിപത്യബോധവും ഈ മാനസികനിലവാരത്തിന്റെ അടിത്തറയിലാണ് വാര്‍ത്തെടുക്കപ്പെടേണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആത്യന്തികമായ പതനം ഈ മാനസികനില കൈവരിക്കാന്‍ സാധിക്കാതെ പോയതാണെന്ന് പറയാതെവയ്യ.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.