Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു വെടിയൊച്ചയില്‍ തീരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 02:27 am IST
inVicharam

‘കൊല്ലാതെ കൊള്ളാത്തതെന്തവന്‍ തന്നെ നീ,

 കൊല്ലിക്കയത്രേ നിനക്ക് രസമെടോ’ 

ഇങ്ങനെയല്ലേ പണ്ട് ഗാന്ധാരി കുരുക്ഷേത്രഭൂമിയില്‍ വന്ന് നെഞ്ചുപൊട്ടി ആവലാതിപ്പെട്ടത്. അതും ആരോട്? ഇക്കാണായ പ്രപഞ്ചത്തിന്റെ ഊടും പാവുമായി നില്‍ക്കുന്ന പാര്‍ഥസാരഥിയോട്. കൂടെനടന്ന് കൊഞ്ചിയും കൂട്ടുകൂടി ആര്‍ത്തുല്ലസിച്ചും നടന്നയാള്‍ കൊല്ലിക്കാന്‍ തന്ത്രം മെനഞ്ഞ് കാത്തിരിക്കുകയായിരുന്നു എന്ന സൂചന അതിലൂടെ ഗാന്ധാരി നല്‍കുന്നുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിവെക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. നൂറ്റൊന്നുമക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന എത്രയാവുമെന്ന് പറയാവുന്നതല്ല. നൂറ്റൊന്ന് അവിടെ നില്‍ക്കട്ടെ. ഒരു മകനോ അല്ലെങ്കില്‍ മകളോ നഷ്ടപ്പെട്ടാല്‍ ഒരമ്മയുടെ സ്ഥിതിയെന്താ? അതിന്റെ ആഴവും പരപ്പും എത്രയെന്ന് ചിന്തിക്കാന്‍പോലും കഴിയില്ല.

  ഇവിടെ നമ്മുടെ കാനം രാജേന്ദ്രനാണ് ആവലാതി, അല്ലെങ്കില്‍ മനോവിഷമം. അട്ടപ്പാടിയിലെ ഉള്‍ക്കാട്ടില്‍ മൂന്നുനാല് ഓമനകള്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല. ലോകം മുഴുവന്‍ മുമ്പില്‍ കറങ്ങിത്തിരിഞ്ഞ് നില്‍ക്കുന്നതുപോലെയായി. മാനവികതയും സ്‌നേഹവും സമൂഹത്തില്‍ വളര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന മക്കളാണ് പോയത്. അതും പൊലീസിന്റെ കണ്ണും മൂക്കുമില്ലാത്ത നടപടി മൂലം. അവരുടെ നിത്യനിദ്ര പേര്‍ത്തും പേര്‍ത്തും ഓര്‍മയില്‍ തെളിയുമ്പോള്‍ ചെങ്കൊടിയുടെ ചങ്കിടിയുന്ന പ്രതീതി. എന്തിന് അവരോട് ഇമ്മാതിരി ക്രൂരത കാട്ടിയെന്ന ന്യായമായ ചോദ്യമാണ് കാനം ഉന്നയിച്ചിരിക്കുന്നത്. അതിന് മറുപടി പറയാന്‍ ബാധ്യതപ്പെട്ടവര്‍ ഇതുവരെ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നത് വേറെകാര്യം.

   പറഞ്ഞുവരുമ്പോള്‍ കാനത്തിന്റെ സംഘവും പിണറായിയുടെ സംഘവും മേപ്പടി മാവോവാദി ഓമനകളുടെ ചാര്‍ച്ചക്കാരായി വരും. തുടക്കത്തില്‍ അവരൊക്കെ ഒന്നായിരുന്നു. പോരെങ്കില്‍ അവര്‍ ഉന്നയിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ‘ഡൈല്യൂട്ട്’ ആയി കാന-പിണറായി സംഘത്തിലും കാണാം. മാവോമക്കള്‍ രഹസ്യമായി ചെയ്യുന്നതൊക്കെ നിയമപരമായി പരസ്യപ്പെടുത്തി ഇവര്‍ ചെയ്യുന്നു എന്നേയുള്ളൂ. ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള എതിര്‍പ്പാണ് മാവോമക്കളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്. മറ്റവരോ? രാഷ്‌ട്രീയ ശത്രുത തീര്‍ക്കാന്‍ ആയുധങ്ങള്‍ രാകിമിനുക്കി ഇരുട്ടിന്റെ മറവിലും അല്ലാതെയും അന്യകക്ഷികളുടെ കൊരവള്ളി അരിഞ്ഞിടുന്നു. അങ്ങനെ നോക്കുമ്പോള്‍ മാവോമക്കളും ഇവരും ഒരേ ട്രാക്കിലൂടെയാണല്ലോ പോവുന്നത്. ഇങ്ങനെ പോവുമ്പോള്‍ കന്നംതിരിവ് കാണിക്കുന്നത് ശരിയല്ല എന്നാണ് കാനത്തിന്റെ പക്ഷം. 

ഒരു പ്രൊഫഷണല്‍ മര്യാദയുടെ അസാന്നിധ്യം അവിടെയുണ്ട്! അതിലൊട്ട് അനൗചിത്യമില്ല താനും. കൊച്ചുന്നാളിലേ കൈപിടിച്ചു വളര്‍ത്തിയെടുത്തവരെ പാതിരാത്രിയില്‍ പൊലീസിനെക്കൊണ്ട് എന്തിന് കൊല്ലിച്ചു എന്നാണ് കാനത്തിന്റെ ചോദ്യം. ഒരേ വികാരം കാത്തുസൂക്ഷിക്കുന്നവര്‍, ഒരേ ലക്ഷ്യത്തിനായി മുന്നേറുന്നവര്‍. എന്നിട്ടും എന്തിന് കൂട്ടത്തിലുള്ളവന്റെ കഴുത്തുവെട്ടിയെന്ന ചോദ്യം പ്രസക്തമല്ലേ? ഇതുതന്നെയല്ലേ പണ്ട് ഗാന്ധാരി ചോദിച്ചതും. അന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും കൃഷ്ണന്‍ പറഞ്ഞില്ല.

എന്നാല്‍ കാനത്തിന്റെ ചോദ്യത്തിന് നേരിട്ടല്ലെങ്കിലും പിണറായി കൊടുത്ത മറുപടിയില്‍ ചെറിയ വസ്തുതകള്‍ ഓടിക്കളിക്കുന്നുണ്ട്. ‘അയ്യാ അല്‍പ്പം അരിതരുമോ എന്ന് ചോദിച്ചു വരുന്നവരല്ല മാവോമക്കള്‍’ എന്ന് പിണറായി പറയുന്നു. ഇത് നിയമസഭയിലായതിനാല്‍ രേഖകളില്‍ കിറുകൃത്യമായിക്കിടക്കും. മാവോമക്കളെ കൊന്നതിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നെന്ന് നാട്ടിലെമ്പാടും പാണന്മാര്‍ പാടി നടക്കുന്നുണ്ട്. അതിലെ നെല്ലും പതിരും നാട്ടുകാര്‍ക്ക് മനസിലാവുന്നുമുണ്ട്. വാളയാറിലെ ബാലികമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സ്വയമ്പനായി ഊരിപ്പോന്നത് നാട്ടില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതില്‍നിന്ന് പെട്ടെന്ന് ശ്രദ്ധ തിരിക്കണമെങ്കില്‍ അതിനെക്കാള്‍ ഭീകരമായ എന്തെങ്കിലും സംഭവഗതികള്‍ വേണ്ടേ? മാവോ മക്കള്‍ ഏതായാലും ധ്യാനം കൂടാനൊന്നുമാവില്ലല്ലോ കൂട്ടമായി എത്തിയത്. പല സംസ്ഥാനങ്ങളിലും കര്‍ശന നടപടികള്‍ തുടങ്ങിയതോടെ ദൈവത്തിന്റെ നാടാണല്ലോ സകല രാക്ഷസീയ ശക്തികള്‍ക്കും സുരക്ഷാകേന്ദ്രം. അതുകൊണ്ടവര്‍ ഇവിടേക്ക് വന്നു. എല്ലാം ഒത്തുവന്നപ്പോള്‍ അങ്ങ് തട്ടി, അത്രതന്നെ. അതുകൊണ്ട് എന്തുണ്ടായി? വാളയാര്‍ കുട്ടികള്‍ പോയി, തെരഞ്ഞെടുപ്പ് വിജയ-പരാജയ ചര്‍ച്ചകള്‍ പോയി, ഭരണവൈകല്യങ്ങള്‍ പോയി, ക്രമസമാധാന പ്രശ്‌നങ്ങള്‍ പോയി. അങ്ങനെ ”നേട്ടങ്ങ”ളെത്രയെത്ര! ഇതുണ്ടോ കാനത്തിനു മനസ്സിലാവുന്നു. എത്ര ഓണം ഉണ്ടു എന്നതല്ല, അതിലെത്ര തടിക്ക് പിടിച്ചു എന്നതാണ് പ്രശ്‌നം. കൂടെ കൊണ്ടുനടന്നവനെ കൊന്നുതള്ളുമ്പോള്‍ കിട്ടുന്ന സുഖമുണ്ടല്ലോ, അതൊരു പ്രത്യേക സുഖമാണ്. ഒരു നിര്‍വൃതിയാണ്. പറഞ്ഞറിയിക്കാനാവില്ല. 

രാഷ്‌ട്രീയ എതിരാളിയെ വെട്ടിക്കൊന്ന് ആവേശത്തോടെ അണികള്‍ വന്നുപറയുമ്പോള്‍ കിട്ടുന്ന സുഖമല്ലേ ഇപ്പോള്‍ ക്ലിഫ് ഹൗസിലും പരിലസിക്കുന്നത്. പൊലീസുകാര്‍ വിവരം അറിയിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം അനുഭവിക്കാന്‍ കാനം ഇനിയെത്ര കാലം നെല്‍ക്കതിര്‍ കൊടിയും പിടിച്ച് നടന്ന് കാല് കഴയ്‌ക്കണം. കാനത്തിന് അതൊക്കെ മനസ്സിലാവണമെങ്കില്‍ ഇനിയും വായിക്കണം മാര്‍ക്‌സിയന്‍ തത്വശാസ്ത്രം. പഠിക്കണം ദാസ് കാപ്പിറ്റല്‍. ആയതിനാല്‍ അതിനായ് ശ്രമിച്ചുകൊണ്ടേയിരിക്കാം. അതുവരേക്കും കൊഞ്ചം തണ്ണിമോന്തി ഇരിക്ക് അയ്യാ…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.