Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രാജ്യദ്രോഹത്തിന്റെ പിന്നാമ്പുറങ്ങള്‍

കാളിയമ്പിbyകാളിയമ്പി
Nov 4, 2019, 03:51 am IST
inVicharam

രാജ്യമെങ്ങും സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന സമയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ നേതാവ് ശ്രീപദ് അമൃത് ഡാങ്കേ സോവിയറ്റ് യൂണിയനിലായിരുന്നു. രാജ്യം സ്വതന്ത്രമാകുന്ന വേളയില്‍ തന്റെ രാജ്യത്തിന്റെ പുതിയ സംഭവവികാസങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സോവിയറ്റ് യൂണിയന് നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹമെന്നല്ലാതെ ഇതിനെ എങ്ങനെ വിശേഷിപ്പിക്കാം. 

ബ്രിട്ടീഷ് സ്‌നേഹം ഇന്ത്യയുടെ പുതിയ അംബാസിഡറെപ്പറ്റിയും അവരുടെ സ്വഭാവത്തെപ്പറ്റിയും ഡാങ്കേ സോവിയറ്റ് യൂണിയന്‍ നേതാക്കള്‍ക്ക് വിവരം നല്‍കി. 1944 ജൂണ്‍ പതിനൊന്നാം തീയതി കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷിക്ക് മഹാത്മാഗാന്ധി ഒരു കത്തയച്ചിരുന്നു. അതില്‍ അക്കമിട്ട് ചില ചോദ്യങ്ങള്‍ ഗാന്ധിജി ചോദിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരനേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് അധികൃതരെ സഹായിച്ചിട്ടുണ്ടോയെന്നും ഗാന്ധിജി ചോദിച്ചു. ബ്രിട്ടന്റെ കൈയില്‍ നിന്ന് പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് തുറന്നു പറയാനും മഹാത്മജി തയാറായി.

വിദേശത്തുനിന്ന് പണം വാങ്ങി സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്നതിലപ്പുറം ഒന്നുമായിരുന്നില്ല എസ്.എ. ഡാങ്കേയും പി.സി. ജോഷിയും. കമ്യൂണിസ്റ്റുകള്‍ക്ക് ചതിയുടെ കഥകളാണ് ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ്. ആദ്യമൊക്കെ അകല്‍ച്ചയായിരുന്നെങ്കിലും 1939 ആയപ്പോള്‍ സ്റ്റാലിനും ഹിറ്റ്‌ലറും അടുപ്പക്കാരായി. എണ്ണയും മറ്റ് പ്രകൃതിവിഭവങ്ങളാലും സമ്പന്നമായ പോളണ്ട് ആയിരുന്നു രണ്ട് പേരുടെയും ലക്ഷ്യം. അതിനായി പരസ്പരമുള്ള വൈരം മറന്ന് ഒന്നിക്കാന്‍ അവര്‍ തീരുമാനിച്ചു. 1939 ആഗസ്റ്റ് 23ന് മോസ്‌കോയില്‍ വച്ച് ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയും റഷ്യന്‍ വിദേശകാര്യമന്ത്രിയും പരസ്പരം ആക്രമിക്കില്ലെന്ന സന്ധിയില്‍ ഒപ്പിട്ടു. പരസ്പര സൗഹൃദത്തിന്റെയും അതിര്‍ത്തി നിര്‍ണയത്തിന്റെയും സഹകരണത്തിന്റെ ഉടമ്പടി എന്നാണ് ആ കരാര്‍ അറിയപ്പെട്ടത്. 

ജര്‍മ്മനിയോട് ചേര്‍ന്ന പോളണ്ട് ഭാഗം ജര്‍മ്മനിക്കും റഷ്യയോട് ചേര്‍ന്ന ഭാഗം റഷ്യക്കും ആക്രമിച്ച് കീഴടക്കാന്‍ പരസ്പരം വ്യവസ്ഥയായി. പോളണ്ടിനെ മാത്രമല്ല ബാള്‍ട്ടിക് റിപ്പബ്ലിക്കുകളെയും ഫിന്‍ലന്‍ഡിനെയും ആക്രമിച്ച് പരസ്പരം പങ്കുവയ്‌ക്കാനും വ്യവസ്ഥയുണ്ടായിരുന്നു. ഹിറ്റ്‌ലര്‍ക്കും നാസിസത്തിനും ഫാസിസത്തിനുമെതിരായ സകല രേഖകളും പൊതുജനങ്ങളില്‍നിന്ന് ഒഴിവാക്കി. ലൈബ്രറികള്‍ അടച്ചിട്ടു. ക്രൂരനായ ഹിറ്റ്‌ലര്‍ അങ്ങനെ സോവിയറ്റ് കമ്യൂണിസ്റ്റുകള്‍ക്ക് മഹാനായി. പോളണ്ട് ആക്രമണത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. പിന്നീട് ബ്രിട്ടന്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അപ്പോഴും സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും ഐക്യത്തിന് അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യന്‍-ബ്രിട്ടീഷ് കമ്യൂണിസ്റ്റുകള്‍. 

അന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് പാതി ഇന്ത്യന്‍ വംശജനായിരുന്ന രജനി പാം ദത്ത് ആയിരുന്നു. അവര്‍ ലോകസമാധാനത്തിനായി നിലവിളിക്കുന്ന സമാധാനവാദികളായി. പോളണ്ടിനെ ഒരുവശത്ത് നിന്ന് കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നപ്പോഴും സ്റ്റാലിന്റെ ശമ്പളം വാങ്ങിയ സമാധാനവാദിയായിരുന്നു രജനി ദത്ത്. കമ്യൂണിസ്റ്റുകള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം നിര്‍ത്തൂ എന്നൊക്കെയായി അവരുടെ വാഴ്‌ത്തലുകള്‍. അപ്പോഴും ആയിരക്കണക്കിന് സോവിയറ്റ് ബോള്‍ഷെവിക് കമ്യൂണിസ്റ്റുകള്‍ പോളണ്ടുകാരെ കൊന്ന് തള്ളുകയായിരുന്നു. അഞ്ച് ലക്ഷത്തോളം പേരെ സോവിയറ്റ് യൂണിയന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ചു. ജൂതന്മാരെ തെരഞ്ഞു പിടിച്ച് തടവിലിട്ടു. സ്റ്റാലിനും പോളണ്ടില്‍ അതുതന്നെ ചെയ്തു. സ്റ്റാലിന്റെ ജൂതഹത്യ പുറത്ത് വരാന്‍ പിന്നെയും ഒരുപാട് കാലങ്ങളെടുത്തെന്ന് മാത്രം. 

രണ്ടാം ലോക യുദ്ധം സ്റ്റാലിന് മറയായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയുമായി യുദ്ധം പ്രഖ്യാപിച്ച് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് അയാള്‍ റഷ്യയിലും പോളണ്ടിലും ഉക്രൈനിലും കൊലപാതകങ്ങള്‍ അഴിച്ചുവിട്ടു. ലോകം യുദ്ധത്തില്‍ ശ്രദ്ധിച്ചപ്പോള്‍ സ്റ്റാലിന്‍ എതിരാളികളെ മുച്ചൂടും നശിപ്പിക്കാനാണ് ശ്രമിച്ചത്. യുദ്ധത്തിന്റെ ഗതി മാറിയതോടെ അടുപ്പക്കാരായിരുന്ന ഹിറ്റ്‌ലര്‍ സ്റ്റാലിനു നേരേ തിരിഞ്ഞു. 

ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യ

രണ്ടാം ലോകമഹായുദ്ധം കഴിയുമ്പോള്‍ പരിമിതമായി ഇന്ത്യയ്‌ക്ക് അധികാരം നല്‍കാമെന്ന ബ്രിട്ടീഷുകാരുടെ ഉറപ്പ് ഇന്ത്യയിലെ ഒരു ദേശീയപ്രസ്ഥാനവും സ്വീകരിച്ചില്ല. പരിമിതമായ സ്വാതന്ത്ര്യമല്ല പൂര്‍ണസ്വരാജ് വേണമെന്നും ബ്രിട്ടന്‍ ഇന്ത്യ വിടണമെന്നും ഗാന്ധിജിയും ദേശീയപ്രസ്ഥാനങ്ങളും വാദിച്ചു. 1942 ആഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി. രാജ്യമെങ്ങും സ്വാതന്ത്ര്യത്തിനായി ഒത്തുചേര്‍ന്നപ്പോള്‍ ഒറ്റുകൊടുക്കുന്നതിന്റെ തിരക്കിലായിരുന്നു കമ്യൂണിസ്റ്റുകള്‍. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷി രഹസ്യ കൂടിക്കാഴ്‌ച്ചയും നടത്തി. പിന്നീട് ബ്രിട്ടന്‍ നടത്തുന്നത് ജനകീയ യുദ്ധമെന്നായി ”പാര്‍ട്ടി” നയം. ബ്രിട്ടനെതിരെ പ്രവര്‍ത്തിച്ച ഗാന്ധിജിയും ദേശാഭിമാനികളും ഫാസിസ്റ്റുകളെന്നും പ്രതിവിപ്ലവകാരികളെന്നും മുദ്രകുത്തപ്പെട്ടു. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു അവരുടെ ഏറ്റവും വലിയ ഫാസിസ്റ്റ്. 

ഇന്ത്യയില്‍ ദേശീയപ്രസ്ഥാനങ്ങള്‍ ക്വിറ്റ് ഇന്ത്യാ സമരം നടത്തിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനെ അനുകൂലിച്ച് ദേശീയ ഏകതാ വാരം ആഘോഷിച്ചു. ക്വിറ്റ് ഇന്ത്യാ സമര നേതാക്കളെ കമ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റുകൊടുത്തു. ബ്രിട്ടനെ എങ്ങനെ സഹായിക്കാം എന്നു കാണിച്ച് നൂറ്റിയിരുപതോളം പേജുള്ള ഒരു റിപ്പോര്‍ട്ട് പി.സി. ജോഷി നല്‍കി. സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തെയും അട്ടിമറിക്കുക, ബ്രിട്ടനെ അനുകൂലിച്ച് ജാഥകളും പരിപാടികളും സംഘടിപ്പിക്കുക, പണിമുടക്കുകള്‍ പരാജയപ്പെടുത്തുക തുടങ്ങി രാജ്യത്തിന്റെ പൊതുതാത്പര്യത്തിനെതിരെ ചെയ്യാവുന്നതെല്ലാം അതില്‍ പി.സി. ജോഷി അക്കമിട്ട് നിരത്തുന്നുണ്ട്.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ലഘുലേഖകളും അധ്യക്ഷ പ്രഭാഷണങ്ങളും ജോഷി ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ രാഷ്‌ട്രത്തിനായി നിലകൊണ്ടിട്ടില്ല. എം.എന്‍. റോയി, പി.സി. ജോഷി, എസ്.എന്‍. ഡാങ്കേ, ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവരെല്ലാം സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി സോവിയറ്റ് യൂണിയനോടോ ചൈനയോടോ കൂറുകാട്ടിയവരാണ്. അവരുടെ ദാസ്യപ്പണിയാണ് ചെയ്തിരുന്നത്. സോവിയറ്റ് റഷ്യയിലും ചൈനയിലുമൊക്കെ ചാരപ്പണിയെടുത്ത് വിദേശയാത്രയും ചികിത്സയും ഉള്‍പ്പെടെ സകലസുഖങ്ങളും അനുഭവിച്ച വില കുറഞ്ഞ കൂലിക്കാര്‍ മാത്രമായിരുന്നു കമ്യൂണിസ്റ്റ് നേതാക്കള്‍. ആത്മാഭിമാനം അവരുടെ ഏഴയലത്തുണ്ടായിരുന്നില്ല.

സ്വരാജ്യസ്‌നേഹം അജണ്ടയിലേ ഇല്ലായിരുന്നു. അവസരം കിട്ടിയപ്പോഴെല്ലാം അവര്‍ നാടിനെ ഒറ്റുകൊടുത്തു. അയല്‍ രാജ്യങ്ങളെ ആക്രമിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരമേല്‍പ്പിക്കുകയായിരുന്നു സോവിയറ്റ് യൂണിയന്റെ രീതി. പോളണ്ടിലും ചെക്കോസ്ലോവാക്യയിലും റുമേനിയയിലും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ കമ്യൂണിസ്റ്റ് ഭരണം അങ്ങനെ നിലനിന്നിരുന്നതാണ്. 

ഇന്ത്യയിലും അട്ടിമറി രീതിയില്‍ സോവിയറ്റ് യൂണിയന്‍ തങ്ങളെ ഭരണം ഏല്‍പ്പിക്കുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതിയിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് തൊഴിലാളി സ്‌നേഹമില്ല. വര്‍ഗ്ഗബന്ധമില്ല. അധികാരമേറിയടത്തെല്ലാം ഇവര്‍ ആദ്യം കൊന്നതും അടിച്ചമര്‍ത്തിയതും തൊഴിലാളികളെ തന്നെയാണ്.

                                                                                                              (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.