Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാരങ്ങളുടെ പ്രസക്തി

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Nov 3, 2019, 03:37 am IST
in Samskriti

മക്കളേ, 

ഇന്നു നമ്മുടെ രാജ്യത്തു പൊതുവെ ഈശ്വരവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആരാധനാലയങ്ങളില്‍ ജനങ്ങള്‍ തടിച്ചു കൂടുന്നത് നമുക്കു കാണാം. എന്നാല്‍ പലപ്പോഴും ഈശ്വരഭക്തിയുടെ പ്രയോജനം നിത്യജീവിതത്തില്‍ പ്രതിഫലിച്ചു കാണുന്നില്ല. മൂല്യച്യുതിയും  ഭോഗാസക്തിയും വര്‍ദ്ധിച്ചു വരുന്നു. ഈ വൈരുദ്ധ്യത്തെ എങ്ങനെ വിശദീകരിക്കും, എന്നു പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. 

നമ്മുടെ നാട്ടില്‍ മതവിശ്വാസങ്ങള്‍ പൊതുവെ മാമൂലുകളിലും ചടങ്ങുകളിലും ഒതുങ്ങുന്നു. മതതത്ത്വങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം പലരിലും കാണാറില്ല. മതതത്ത്വങ്ങളെക്കുറിച്ച് ശരിയായ അറിവ് മിക്കവര്‍ക്കും ഇല്ല.  മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണ്. എന്നാല്‍ മതതത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി ജീവിക്കാന്‍ അധികമാരും തയ്യാറല്ല. അതാണ് ഇന്നു കാണുന്ന മൂല്യച്യുതിയ്‌ക്ക്  ഒരു പ്രധാന കാരണം.

ഇന്ന് പലരും മതപരമായ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ശരിയായ അര്‍ത്ഥമറിയാതെ  അനുഷ്ഠിക്കുകയാണ്. ഒരിക്കല്‍ ഒരു തോട്ടം നടത്തിപ്പുകാരന്‍, നാലു ജോലിക്കാരെ വിളിച്ച് ഓരോ ജോലി ഏല്പിച്ചു. ഒന്നാമന്‍ കുഴികള്‍ കുഴിക്കണം, രണ്ടാമന്‍ അവയില്‍ വിത്തിടണം, മൂന്നാമന്‍ അവയ്‌ക്കു വെള്ളമൊഴിക്കണം, നാലാമന്‍ കുഴികള്‍ മണ്ണിട്ടു മൂടണം. അവര്‍ ജോലി തുടങ്ങി. ഒന്നാമന്‍ കുഴികുഴിച്ചു. എന്നാല്‍ വിത്തിടേണ്ടയാള്‍ അതു ചെയ്തില്ല. ഇതു കാര്യമാക്കാതെ മൂന്നാമന്‍ വെള്ളമൊഴിച്ചു, നാലാമന്‍ കുഴികള്‍ മൂടുകയും ചെയ്തു. ഫലമോ, അവര്‍ ചെയ്ത ജോലിയെല്ലാം പാഴായി. ഈ ജോലികള്‍ എല്ലാം ചെയ്തതു വിത്തിട്ടു കിളിര്‍പ്പിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ അതുമാത്രം നടന്നില്ല. ഇതുപോലെയാണു് ഇന്നു പലപ്പോഴും സംഭവിക്കുന്നത്. ശരിയായ തത്ത്വം ഉള്‍ക്കൊണ്ട് അതു ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കാതെ, വെറും ആചാരം എന്നവണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.   

ധര്‍മ്മം നിലനില്‍ക്കുന്നതും പുഷ്ടിപ്പെടുന്നതും ആചാരാനുഷ്ഠാനങ്ങളിലൂടെയാണ്. ഈശ്വരസ്മരണയും നല്ല മൂല്യങ്ങളും വളര്‍ത്തുക എന്നതാണ് ആചാരങ്ങള്‍ കൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത്. നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ ആചാരങ്ങള്‍ സഹായിക്കും. ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാകും. എന്നാല്‍ നമ്മള്‍ ആചാരത്തിനപ്പുറം പോകേണ്ടതുണ്ട്. അര്‍ത്ഥമറിയാതെ ആചാരത്തില്‍ മാത്രം ബന്ധിച്ചുനില്ക്കാന്‍ പാടില്ല. ഓരോ ആചാരത്തിനും പിന്നിലെ തത്ത്വമറിഞ്ഞു് അവ അനുഷ്ഠിക്കാന്‍ നമ്മള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ ആചാരത്തിന്റെ ശരിയായ പ്രയോജനം ലഭിക്കൂ. അല്ലെങ്കില്‍ അതു വെറും ബാഹ്യമായ ചടങ്ങു മാത്രമായിത്തീരും. 

ആചാരങ്ങള്‍ പാലിക്കുന്നതിലൂടെ സമൂഹത്തിനും ഗുണം കിട്ടുന്നുണ്ട്. ഉദാഹരണത്തിന്,  വിഗ്രഹങ്ങള്‍ക്കു ചാര്‍ത്തുന്ന പൂമാലകളുടെ കാര്യമെടുക്കാം. പാവങ്ങള്‍ പട്ടിണി കിടക്കുന്ന ഒരു രാജ്യത്ത് ദൈവത്തിനുവേണ്ടി ഇത്രയും പണം ചെലവാക്കുന്നത് തെറ്റാണെന്നോ പാഴ്‌ചെലവാണെന്നോ ചിലര്‍ക്കു തോന്നാം. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഇതിന്റെ പല നല്ല വശങ്ങളും നമുക്കു കാണുവാന്‍ കഴിയും. ഒന്നാമതായി, ചെടികളും വൃക്ഷങ്ങളും നടുന്നത് പരിസ്ഥിതിയ്‌ക്കു നല്ലതാണ്. പൂന്തോട്ടം നോക്കുന്നയാള്‍ക്ക് ജോലിയായി, കൃഷിസ്ഥലത്തുനിന്ന് പൂക്കള്‍ ചന്തയിലെത്തിക്കുന്നവനും, തോട്ടം ഉടമയ്‌ക്കും പണമായി. പൂക്കടക്കാരനും, മാല കെട്ടുന്നയാള്‍ക്കും വരുമാനമാര്‍ഗ്ഗമായി. പൂമാല വാങ്ങി വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ഭക്തന്‍ സംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു. 

എന്നാല്‍ മതത്തിന്റെ പേരിലുള്ള ആഡംബരങ്ങളും ദുര്‍വ്യയങ്ങളും നമ്മള്‍ ഒഴിവാക്കുകതന്നെ വേണം. പട്ടുസാരിയും, സ്വര്‍ണവും മറ്റും അഗ്നിയില്‍ ഹോമിക്കുന്നതുപോലെയുള്ള രീതികള്‍ ഉപേക്ഷിക്കേണ്ടതാണ്. അതിനു ചെലവാക്കുന്ന പണം സാധുക്കളെ സഹായിക്കാന്‍ ഉപകരിക്കുമല്ലോ.

താന്‍ ശരീരമാണെന്ന ബോധത്തില്‍ കഴിയുന്നിടത്തോളം മനുഷ്യന് ആചാരങ്ങള്‍ ആവശ്യമാണ്. എല്ലാം ഈശ്വരനാണു്, ബ്രഹ്മമാണ് എന്നൊന്നും പറഞ്ഞതുകൊണ്ടായില്ല. നമുക്കത് അനുഭവത്തിലില്ല. ചെറിയ കുട്ടികളെ എണ്ണാന്‍ പഠിപ്പിക്കാന്‍ പടങ്ങളും മഞ്ചാടിക്കുരുവുമൊക്കെ ആവശ്യമാണ്. അതുപോലെ ഇപ്പോള്‍ നമ്മുടെ മനസ്സിനെ സ്വാധീനമാക്കുവാന്‍ ആചാരങ്ങള്‍ വേണം. അദ്വൈതാവസ്ഥയിലെത്തിയ മഹാത്മാക്കള്‍ക്ക് ശുദ്ധാശുദ്ധങ്ങളും വിധിനിഷേധങ്ങളും ബാധകമല്ലെങ്കിലും അവര്‍ ആചാരത്തെ നിഷേധിക്കുകയില്ല. അവരും മറ്റുള്ളവര്‍ക്കു മാതൃക കാണിക്കുവാനായി ആചാരം പാലിക്കാറുണ്ടു്. നമ്മള്‍ ആചാരം പാലിച്ചാലും ഇല്ലെങ്കിലും ദൈവത്തിനൊന്നുമില്ല.  അവിടുന്ന് പൂര്‍ണനാണ്. പക്ഷേ, നമുക്കു വളരാന്‍ ആചാരങ്ങള്‍ ആവശ്യമാണ്. ആചാരമില്ലെങ്കില്‍ ധര്‍മ്മം തന്നെ ഇല്ലാതാകും. സാന്മാര്‍ഗ്ഗികതയും സാമൂഹ്യഭദ്രതയും സംരക്ഷിക്കപ്പെടുന്നത് ആചാരങ്ങളിലൂടെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.