ഇന്ത്യാന: വീട്ടില്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഓക്‌സ്‌ഫോഡിലുള്ള ഇവരരുടെ വസതിയിലാണ് അബോധാവസ്ഥയില്‍ കിടന്നിരുന്ന 36 വയസ്സുകാരിയായ ലോറ ഹേഴ്‌സറ്റിനെ അയല്‍വാസിയാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നുവെന്ന് ഇന്ത്യാന സ്‌റ്റേറ്റ് പോലീസ് സെര്‍ജന്റ് കിം റൈലി പറഞ്ഞു. ഇവര്‍ക്ക വീട്ടില്‍ പാമ്പുകളെ വളര്‍ത്തുന്ന ശീലമുണ്ടായിരുന്നെന്നും പോലീസ്.
ഇവരുടെ വസതിയില്‍ നിന്ന് 20 പെരുമ്പാമ്പുകള്‍ ഉള്‍പ്പെടെ 140 പാമ്പുകളെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. നവംബര്‍ 1ന് ഓട്ടോപ്‌സി റിസല്‍ട്ട് ലഭിച്ചതിനു ശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ. വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പുകളുടെ ആക്രമണത്തില്‍ അമേരിക്കയില്‍ 1978, 2009 കാലഘട്ടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
150 കിലോ തൂക്കവും 20 അടി നീളവുമുള്ള പെരുമ്പാമ്പുകള്‍ ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഇവ പൊതുവെ ശാന്ത സ്വാഭാവകാരാണെങ്ങിലും പെട്ടന്ന് പ്രകോപിതാകാന്‍ സാധ്യതയുള്ള ഇനങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
















