കോഴിക്കോട്: നിയുക്ത മിസ്സോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഇന്ന് ന്യൂദല്‍ഹിയിലേക്ക് യാത്ര തിരിക്കും. നവംബര്‍ അഞ്ചിനനാണ് സത്യ പ്രതിജ്ഞ. ഇന്ന് രാത്രി 7.55ന് കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ദല്‍ഹിയിലേക്ക് പോകുന്നത്.
ന്യൂദല്‍ഹിയിലെത്തി രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ സന്ദര്‍ശിക്കും. തുടര്‍ന്ന് നവംബര്‍ നാലിന് മിസ്സോറാമിലേക്ക് തിരിക്കും. അഞ്ചിന് രാവിലെ 11നാണ് സത്യപ്രതിജ്ഞ.
മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ശ്രീധരന്‍ പിള്ള ബിജെപി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെച്ചിരുന്നു. കുടാതെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിച്ചിരുന്നു. നടപടി ക്രമം കൃത്യമായി പാലിക്കുന്നതിനി വേണ്ടിയാണ് ഇത്. രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ ഗവര്‍ണര്‍ പദവിയും വഹിക്കുമെന്നും ശ്രീധരന്‍ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
















