വിയന്ന : കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ഉടമ്പടി ലംഘനം നടത്തിയെന്ന് അന്താരാഷ്‌ട്ര നീതിന്യായക്കോടതി. ഐക്യരാഷ്‌ട്രസഭയ്‌ക്ക് അന്താരാഷ്‌ട്രക്കോടതി അധ്യക്ഷന്‍ ജസ്റ്റിസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രശ്‌ന പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള തര്‍ക്കങ്ങള്‍ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അന്താരാഷ്‌ട്രക്കോടതി ഉത്തരവ് പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈയിലാണ് ജാദവിന്റെ വധശിക്ഷ റദ്ദാക്കിക്കോണ്ട് ഐസിജെ ഉത്തരവിട്ടത്. എന്നാല്‍ മൂന്നു മാസം പിന്നിട്ടിട്ടും വിഷയത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും ജസ്റ്റിസ് അബ്ദുള്‍ ഖാദി യൂസഫ് കുറ്റപ്പെടുത്തി.
2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ ജാദവ് ചാരവൃത്തി ആരോപിച്ച ്പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാദവിനെ കാണാന് അവസരം നല്‍കുകയും ചെയ്തു.
വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ മുഖ്യആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെയ്‌ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുല്‍ഭൂഷണ് നയതന്ത്രസഹായം പാക്കിസ്ഥാന്‍ ലഭ്യമാക്കണമെന്നും അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.
















