ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 140-ാം ജന്മദിനത്തില് ദേശീയോദ്ഗ്രഥന ദിനവും കൂടിയായ 2015 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ ഒരു തുടക്കമായിരുന്നു ‘ഏക ഭാരതം ശ്രേഷ്ഠഭാരതം.’ രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തെ ആഘോഷിക്കലും, സാംസ്ക്കാരിക ബന്ധത്തിലൂടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയുമാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ നിലവിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ദേശിയോദ്ഗ്രഥനത്തിന്റെ ത്വര കൂടുതല്‍ പരിപോഷിപ്പിക്കാനും ഇത് സഹായകരമാകും.
മഹദ്വ്യക്തിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനങ്ങളുടെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും പ്രോത്സാഹിപ്പിക്കാന്‍ ഓരോ വര്‍ഷവും രാജ്യത്തെ ഒരു സംസ്ഥാനത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതാണ് ഈ പരിപാടി. സമാധാനത്തിനും ഐക്യത്തിനും ലോകത്ത് പേരുകേട്ട ഇന്ത്യയ്ക്ക് ആ ലക്ഷ്യം കൂടുതല്‍ സാധ്യമാക്കാന്‍ ഈ സജീവപരിശ്രമം കരുത്താകും.
”ഏക് ഭാരത് ശ്രേഷ്ഠ് ഭാരതി”ലൂടെ ഹിമാചല്‍ പ്രദേശിനെ കേരളവുമായി ബന്ധിപ്പിച്ചു. പരസ്പരം പരിപാടികള്‍ സംഘടിപ്പിച്ച് ഈ രണ്ട് സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് മറ്റുള്ളവരുടെ സംസ്കാരം, കല, പ്രദര്‍ശനങ്ങള്‍, ജനങ്ങളുടെ ഭക്ഷണരീതി, ജീവിതചര്യകള്‍ തുടങ്ങിയ പാരമ്പര്യങ്ങളെ വളരെ അടുത്തുനിന്ന് മനസിലാക്കാന്‍ കഴിയും. അവരുടെ സംസ്ഥാനങ്ങളില്‍ സാഹിത്യപരി
പാടികള്‍, പുസ്തക പ്രകാശനങ്ങള്‍, ഭക്ഷ്യമേളകള്‍, സാംസ്കാരിക പരിപാടികള്‍, മാധ്യമപ്രവര്‍ത്തകരുടെ യാത്രകള്‍, മറ്റ് പ്രദര്‍ശനങ്ങള്‍, കായികപരിപാടികള്‍, കലാപ്രദര്‍ശനങ്ങള്‍, തുടങ്ങി വിവിധ ഇനം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ആ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പന്നമായ പാരമ്പര്യം പ്രദര്‍ശിപ്പിക്കാ
നും കഴിയും. അങ്ങനെ രാജ്യമാകെ ഒന്നിച്ച് യോജിച്ച് നില്ക്കും. സമഗ്രത ശക്തിപ്പെടുത്താനുള്ള ഹിമാചല്‍ പ്രദേശിന്റെ പരിശ്രമങ്ങള്‍ നോക്കിയാല്‍, അടുത്തിടെ വടക്ക് കിഴക്ക് നിന്നുള്ള ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംല സന്ദര്‍ശിച്ചിരുന്നത് എടുത്ത് കാണിക്കേണ്ടതുണ്ട്. അവിടുത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായി അവര്‍ നടത്തിയ സംവാദം, അവരുടെ പാരമ്പര്യം, ഭക്ഷണശീലങ്ങള്‍, സംസ്ക്കാരം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുളള അറിവുകള്‍ വിശാലമാക്കുന്നതിന് സഹായിച്ചു. ജമ്മു കശ്മീരില്‍നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന്റെ വിവിധ ഗവണ്മെന്റ് സ്കൂളുകളും സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന തലസ്ഥാനത്തെ സ്കൂളുകളിലെ ശുചിത്വം അവരെ വളരെയധികം ആകര്‍ഷിച്ച്, മടങ്ങിപ്പോയി തങ്ങളുടെ വിദ്യാലയങ്ങള്‍ ഭംഗിയായി സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
ഇതിന് പുറമെ എല്ലാവര്‍ഷവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ എഴുത്തുകാരുടെ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്ത് അങ്ങോളമിങ്ങോളം ”ഏക ഭാരതം ശ്രേഷ്ഠ ഭാരതം” എന്ന സന്ദേശം വ്യാപിപ്പിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങളെല്ലാം സഹായകരമാണ്. പ്രദര്‍ശനങ്ങളുടെയും മതപരമായ ചടങ്ങുകളുടെയും കേന്ദ്രമാണ് ഹിമാചല്‍ പ്രദേശ്. 12 ജില്ലകളിലും വര്‍ഷം മുഴുവന്‍ ഇവയുണ്ട്. ഈ പ്രദര്‍ശനങ്ങള്‍ക്കായി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും ജനങ്ങള്‍ എത്താറുണ്ട്.
വിനോദസഞ്ചാരമേഖലയില്‍ ഹിമാചല്‍ പ്രദേശ് വലിയ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമയം ആസ്വാദകരമായി ചെലവിടുന്നതിനായി ഇവിടെയെത്തുന്ന രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ജനങ്ങള്‍ സംസ്ഥാനത്തിന്റെ സംസ്ക്കാരത്തിലും ജനങ്ങളില്‍നിന്നും ലഭിക്കുന്ന ഊഷ്മളമായ സ്വീകരണത്തിലും വളരെയധികം സന്തുഷ്ടരും ആകൃഷ്ടരുമാണ്. അതിഥി ദേവോ ഭവാഃ എന്നതിന് ഹിമാചല്‍ പ്രദേശിലേതിനെക്കാള് മികച്ച മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടാനുമാവില്ല.
(അമര്‍ ഉജാലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: