പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ ശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സഹോദരിമാരുടെ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 100 മണിക്കൂര്‍ സത്യാഗ്രഹവുമായി ബിജെപി. നാളെ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സമരം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കന്മാര്‍ സമരത്തില്‍ പങ്കെടുക്കും.
നേരത്തെ മന്ത്രി എ.കെ ബാലന്റെ വസതിയിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌റ്റേഷനില്‍ എത്തിച്ച എബിവിപി പ്രവര്‍ത്തകരോട് പോലീസ് വളരെ മോശമായാണ് പെരുമാറിയത്. യാതൊരു വിധ മാനുഷിക പരിഗണനയും ഇവര്‍ക്ക് ലഭിച്ചില്ല. വാളയാര്‍ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമ മന്ത്രി എ.കെ ബാലന്റെ വസതിയിലേ്ക്ക് എബിവിപി മാര്‍ച്ച് നടത്തിയത്. വാളയാര്‍ വിഷയത്തില്‍ പാലക്കാട് എസ്പി ഓഫീസിലേയ്‌ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായത്. പാലക്കാട് വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.















