ചെന്നൈ: കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും സുജിത്തിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു. അവന്‍ സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
25ാം തിയതി വൈകിട്ട് മുറ്റത്തു കളിക്കുന്നതിനിടെയാണ് കുട്ടി സമീപത്തെ കുഴല്‍ കിണറില്‍ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി പിന്നീട് 100 അടിയിലേക്കു വീഴുകയായിരുന്നു. കുഴല്‍ കിണറിന്റെ ആഴം 600 അടിയാണ്. ഇന്നലെ കുട്ടിയുടെ കൈകള്‍ ഇളകുന്നത് കണ്ടു. കുഞ്ഞിന്റെ ശരീരത്തിന്റെ താപനില സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതല്ല. കുഞ്ഞ് കുഴല്‍ കിണറില്‍ വീണിട്ട് 65 മണിക്കൂര്‍ കഴിഞ്ഞു. 75 മണിക്കൂര്‍ വരെ കുഞ്ഞിന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ആരോഗ്യനില വഷളാകില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.















