Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികളെ രക്ഷിച്ചത് സിപിഎം പ്രവര്‍ത്തകനായ അഭിഭാഷകന്‍; പ്രോസിക്യൂഷന്റെ വാദങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു; അഡ്വ. എന്‍. രാജേഷ് ഇപ്പോഴും ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനായി വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 01:05 pm IST
inKerala

വാളയാര്‍:  പാലക്കാട് വാളയാറില്‍ സഹോദരിമാര്‍ ക്രൂരമായ ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നതും പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതികളെ രക്ഷിച്ചത് സിപിഎം അനുഭാവിയായ അഭിഭാഷകന്‍. ഇതേ അഭിഭാഷകന്‍ തന്നെയാണ് പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനും എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ രാജേഷ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇയാളുടെ നിയമനം വിവാദമായതോടെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തിയെങ്കിലും സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനത്താല്‍ ഇപ്പോഴും സ്ഥാനത്തു തുടരുകയാണ്. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. 

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍, പ്രതിഭാഗത്തിനു വേണ്ടി കേസ് ഏറ്റെടുക്കുകയും, മേയ് 2,3 തീയതികളില്‍ കേസില്‍ വാദിക്കാനായി കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുള്ളയാളാണ് എന്‍. രാജേഷ്. 2017ല്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ കേസില്‍ പ്രതിയായ പ്രദീപ്കുമാറിനു വേണ്ടിയാണ് രാജേഷ് ഹാജരായത്. എന്നാല്‍, സി.ഡബ്ല്യു.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ കേസില്‍ നിന്നും ഒഴിഞ്ഞിരുന്നുവെന്നും, പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി എന്നത് തെറ്റായ വാദമാണെന്നുമാണ് രാജേഷിന്റെ പക്ഷം. 

എന്നാല്‍, എന്‍. രാജേഷ് പ്രദീപിന്റെ കേസ് ഏറ്റെടുത്തതിനും, രാജേഷിന്റെ ജൂനിയറായ അഭിഭാഷകയാണ് കേസ് വാദിക്കുന്നത് എന്നതിനും തെളിവുകളുണ്ടെന്ന് മഹിളാ സമഖ്യ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. രാജേഷ് വക്കാലത്ത് ഒഴിഞ്ഞിട്ടുണ്ടെങ്കില്‍പ്പോലും സി.ഡബ്ല്യു.സി ചെയര്‍മാനായിരിക്കുന്നയാളിന്റെ ജൂനിയറാണ് കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായത്.  അതിനാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാജേഷിനു ലഭിച്ചു എന്നാണ് വിവരം. കുട്ടികളുടെ ഭാഗത്തുനിന്നും വാദിക്കേണ്ടയാളാണ് ശിശുക്ഷേമ സമിതി അധ്യക്ഷന്‍. വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പോക്‌സോ കേസ്. 2017 ജനുവരി 13ന് പതിമൂന്നു വയസ്സുകാരിയായ മൂത്ത സഹോദരി വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നങ്കിലും, പോക്‌സോ പ്രകാരം കേസെടുക്കാനോ, ഇളയ സഹോദരിക്ക് വേണ്ട കൗണ്‍സലിംഗുകള്‍ കൊടുക്കാനോ അന്വേഷണസംഘത്തിന് സാധിച്ചില്ല. ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും അതേ സ്ഥാനത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരിമാരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സാമ്യത പരിശോധിച്ചാണ് ഇരുവരും ശാരീരിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തുന്നത്. തുടര്‍ന്ന് പോക്‌സോ, ആത്മഹത്യാ പ്രേരണ, എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരം കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസിയെയുമടക്കം നാലു പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ എം.മധു, വി.മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി സ്വദേശി ഷിബു, അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമായ പ്രദീപ് എന്നിവരാണ് പ്രതികള്‍. കേസ് അട്ടിമറിച്ച് സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സി.ഡബ്ല്യു.സി ചെയര്‍മാനായ രാജേഷ് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. 

പ്രകൃതി വിരുദ്ധ പീഡനത്തിന് പെണ്‍കുട്ടികള്‍ ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മലദ്വാരത്തില്‍ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക്ക് സര്‍ജന്‍ തയ്യറാക്കിയത്. കുട്ടി പീഡനത്തിന് ഇരയായി എന്നതില്‍ ഇതില്‍പരം തെളിവുകളുടെ ആവശ്യമില്ലെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ രഞ്ജിത്ത് കൃഷ്ണ എന്ന അഭിഭാഷകന്‍ തന്നെ പറയുന്നു. 

കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാന്‍ ആദ്യഘട്ടത്തില്‍ പൊലീസിനു കഴിഞ്ഞില്ല. ഈ വീഴ്ചയുടെ പേരില്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. മാത്രവുമല്ല പ്രോസിക്യൂഷന്റെ വാദങ്ങള്‍ പ്രതിഭാഗം നേരത്തേ അറിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. അതിനാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പലതും പ്രതിഭാഗം ഖണ്ഡിച്ചു. ശിശുക്ഷേമ സമിതി ജില്ല അധ്യക്ഷനായിരുന്ന രാജേഷിനു പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുന്‍കൂട്ടി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെ സാക്ഷിയായ കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു ശരിയായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. ഒരു പ്രതിയെ നേരത്തെ കോടതി വിട്ടയച്ചപ്പോള്‍തന്നെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ സാക്ഷികളെ വിസ്തരിക്കുന്നതില്‍ ഉള്‍പ്പെടെ പിഴവ് ആവര്‍ത്തിച്ചു. ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷി മൊഴികളിലെ പൊരുത്തക്കേടും പ്രതിഭാഗത്തിന് അനുകൂലമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.