തിരുവനന്തപുരം: അശാസ്ത്രീയ ചികിത്സയെത്തുടര്‍ന്ന് ഒന്നരവരയസുകാരി മരിച്ച സംഭവത്തില്‍ മോഹനന് വൈദ്യരെ അറസ്റ്റു ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് മോഹനന് വൈദ്യര്‍ക്കെതിരെ നേരത്തേ മന:പ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് മോഹനന് വൈദ്യര് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ മോഹനന് വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന് വെെദ്യരുടെ അശാസ്ത്രീയ ചികിത്സ മൂലം മരിച്ചെന്നായിരുന്നു പരാതി. നേരത്തെ വൈദ്യരുടെ അശാസ്ത്രീയമായ ചികിത്സക്കെതിരെയും ചികിത്സയില്‍ സംഭവിച്ച പിഴവുകള്ക്കെതിരെയും നിരവധി പേര് പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ അന്വേഷണത്തിനാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് മോഹനന് വൈദ്യര്‍ക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: