കൊളംബോ: ആഭ്യന്തര യുദ്ധത്തില്‍ അറസ്റ്റിലായ തമിഴ്പുലികളെ മോചിപ്പിക്കുമെന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഗോതബയ രാജപക്സെ പ്രകടന പത്രികയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയിലാണു വാഗ്ദാനം. പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സെയുടെ സഹോദരനാണ് ഗോതബയ രാജപക്‌സെ. മഹിന്ദ രാജപക്‌സെ പ്രസിഡന്റായിരുന്നപ്പോള്‍ ഗോതബയ പ്രതിരോധ മന്ത്രിയായിരുന്നു.
നവംബറിലാണു ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ശ്രീലങ്ക പൊതുജന പെരാമുന (എസ്എല്‍പിപി) പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ഗോതബയ. കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണെമെന്നു നേരത്തേ യുഎന്‍ മനുഷ്യാവകാശ സമിതി ശ്രീലങ്കന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയിരുന്നു. എന്നാലിപ്പോള്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഈ കരാര്‍ പരിഗണിക്കില്ലെന്നു ഗോതബയ വ്യക്തമാക്കി.
















