തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് അല്‍പ്പശി ഉത്സവം. മലയാളമാസത്തിലെ തുലാമാസമാണ് തമിഴിലെ ഐപ്പശി അഥവാ അല്‍പ്പശി. ഇന്നാണ് അല്പ്പശിക്ക് കൊടിയേറ്റം.
മീനമാസത്തിലെ പൈങ്കുനി ഉത്സവത്തിനുള്ള ചടങ്ങുകളും ആഘോഷങ്ങളുമാണ് അല്പ്പശിയിലുമുള്ളത്. മണ്ണുനീരു കോരല്‍, മുളപൂജ, കലശം തുടങ്ങിയവയാണ് പ്രധാനകര്‍മങ്ങള്‍. അത്തം നാളില്‍ കൊടിയേറി തിരുവോണനാളിലാണ് ആറാട്ട്.
അല്പ്പശിയില് ദ്രവ്യകലശത്തിനുള്ള ധാന്യങ്ങള്‍ മുളപ്പിക്കുന്നതിനുള്ള മണ്ണും നീരും കോരുന്നത് മിത്രാനന്ദ ക്ഷേത്രക്കുളത്തില്‍ നിന്നാണ്.
ഇവിടെ ആറുതരം വാഹനങ്ങളിലായാണ് ഭഗവാനെ എഴുന്നള്ളിക്കുന്നത്. സിംഹാസനം, അനന്തന്, കമലം,പല്ലക്ക്, ഗരുഡന്, ഇന്ദ്രന് എന്നിവയാണ് വാഹനങ്ങള്‍. ഗരുഡവാഹനമാണ് ഏറ്റവും പ്രധാനം.
അല്‍പ്പശി ആറാട്ട് നടക്കുന്നത് ശംഖുമുഖം കടപ്പുറത്താണ്. ആറാട്ടിനെഴുന്നള്ളുന്ന ഭഗവാനെ രാജകുടുംബാംഗങ്ങള്‍ അകമ്പടി സേവിക്കുന്നു. രാജഭരണകാലത്തെ ഓര്മിപ്പിക്കുന്നആറാട്ടാഘോഷത്തിന് കൊട്ടാരം മൂലസ്ഥാനിയാണ് ഉടവാളേന്തുന്നത്. വാളുംപരിചയുമേന്തി രാജകുടുംബത്തിലെ മറ്റു പുരുഷന്മാരുമുണ്ടാകും.
ശംഖുമുഖത്തെത്തുന്ന വിഗ്രഹങ്ങള്‍ക്ക് തന്ത്രവിധിയോടെ പൂജകള്‍ ചെയ്യും. രാ ജകീയ പ്രൗഢിയോടെയാണ് ഭഗവാന്റെ തിരിച്ചെഴുന്നള്ളത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: