കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് മിഠായിയുമായി ഐറ്റിസിയുടെ ഫാബെല്ലെ ഗിന്നസ് റെക്കോര്‍ഡിലേക്ക്. ഈ ആഡംബര ചോക്ലേറ്റിന് കിലോഗ്രാമിന് 4.3 ലക്ഷം രൂപയാണ് വില. ഐടിസിയുടെ ചോക്ലേറ്റ് ബ്രാന്‍ഡായ ഫാബെല്‍ എക്‌സ്‌ക്വിസിറ്റ് ചോക്ലേറ്റ്‌സാണ് ‘ട്രിനിറ്റി – ട്രഫില്‍സ് എക്‌സ്ട്രാ ഓര്‍ഡിനെയര്‍’ എന്ന ആഡംബര ചോക്ലേറ്റ് വിപണിയില്‍ എത്തിക്കുന്നത്.
ഫ്രാന്‍സിലെ മിഷേലിന്‍ സ്റ്റാര്‍ ഷെഫായ ഫിലിപ്പ് കോണ്ടീസിനിയും ഫാബെല്ലെയുടെ മാസ്റ്റര്‍ ചോക്ലേറ്റിയറും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചോക്ലേറ്റ് ലോകത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ആകര്‍ഷകമായ ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ആഡംബര ചോക്ലേറ്റ് വിപണിയില്‍ മാത്രമല്ല, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാന്‍ സാധിച്ചതിലും സന്തുഷ്ടരാണെന്ന് ഐടിസി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഫുഡ് ഡിവിഷന്‍ അനുജ് റുസ്തഗി പറഞ്ഞു.

പരിമിത കാലത്തേക്ക് മാത്രം ലഭ്യമാക്കുന്ന ഈ ചോക്ലേറ്റ് ഏകദേശം 15 ഗ്രാം വീതം ഭാരമുള്ള 15 ട്രഫിലുകള്‍ അടങ്ങുന്ന തടി പെട്ടിയിലാകും വിപണിയില്‍ എത്തുക. നികുതിയടക്കം ഒരു ലക്ഷം രൂപ നിരക്കിലാകും ഓര്‍ഡര്‍ ബോക്‌സ് ലഭ്യമാകുക.
















