ഇസ്ലാമാബാദ്: പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി രാജി വയ്‌ക്കില്ലെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒക്ടോബര്‍ 31 നു തന്റെ രാഷ്‌ട്രിയ എതിരാളിയും ജമിയത്ത് ഉലമ ഇ-ഇസ്ലാം മേധാവിയുമായ മൗലാന ഫസല്‍ നടത്താന്‍ പോകുന്ന മാര്‍ച്ചിനെതിരേ ഇമ്രാന്‍ ഖാന്‍. എന്റെ രാജി സംബന്ധിച്ച് ഒരു ചോദ്യത്തിന്റെയും ആവശ്യമില്ല, ഞാന്‍ രാജിവെക്കില്ല. തന്റെ നിലപാടുകള്‍ക്ക് വിദേശ പിന്തുണയുമുണ്ടെന്നും ഇമ്രാന്‍ ഖാന്‍.
രാഷ്‌ട്രീയ എതിരാളികളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ല. ഇസ്ലാമാബാദില്‍ നടക്കാന്‍ പോകുന്നത് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിരുദ്ധ ആസാദി മാര്‍ച്ചാണ്. മൗലാനയുടെ പ്രശ്‌നം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അജണ്ട എനിക്ക് മനസ്സിലാകുന്നില്ല. നിയമപരമായ പ്രതിഷേധത്തിനായി കോടതികള്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കാത്ത കാലത്തോളം ആസാദി മാര്‍ച്ചിനെ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഒക്ടോബര്‍ മാസത്തില്‍ ഇസ്ലാമാബാദിലേക്ക് സര്‍ക്കാര്‍ വിരുദ്ധ ലോംഗ് മാര്‍ച്ച് നടത്താന്‍ തങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചതായി ജൂയുഎഫ് മേധാവി മൗലാന ഫസല്‍ നേരത്തേ അറിയിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ വ്യാജ തിരഞ്ഞെടുപ്പുകളിലൂടെയാണ് അധികാരത്തില്‍ വന്നതെന്ന് ഫസല്‍ ആരോപിച്ചു.
















