ലഖ്‌നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്ക് 2.50 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പോലീസ്. കഴിഞ്ഞ ദിവസമാണ് കമലേഷ് തിവാരിയുടെ രണ്ട് കൊലയാളികളെ യുപി പോലീസ് തിരിച്ചറിഞ്ഞത്. ലഖ്നൗവില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളും ബാഗുകളും കണ്ടെടുത്തു. ഷെയ്ഖ് അഷ്ഫക് ഹുസൈന്‍, പത്താന്‍ മൊയ്നുദ്ദീന്‍ അഹമ്മദ് എന്നിവരാണ് തിവാരിയുടെ കൊലപാതകത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിലുടെ വ്യക്തമായിരുന്നു.
കൊല്ലപ്പെടുന്നതിന് മുമ്പായി ഹുസൈനും പത്താനും ലഖ്നൗവിലെ കമലേഷ് തിവാരിയുടെ വസതി സന്ദര്‍ശിച്ചതായും അരമണിക്കൂറോളം അദ്ദേഹത്തോടൊപ്പം ഇരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. തിവാരിക്ക് മധുരപലഹാരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് അദേഹത്തെ സമീപിക്കുകയായിരുന്നു. ഗുജറാത്തിലെ കടയില്‍ നിന്നും സ്വീറ്റ് ബോക്‌സില്‍ ആയുധങ്ങളുമായാണ് കൊലയാളികള്‍ എത്തിയതെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. കമലേഷ് തിവാരി കൊലപാതകക്കേസിലെ പ്രതിയായ ഒരാള്‍ സോഷ്യല്‍ മീഡിയ സൈറ്റില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
തിവാരിയുമായി ബന്ധപ്പെടാനായി 2019 ജൂണില്‍ രോഹിത് സോളങ്കി എന്ന പേരില്‍ ജെയ്‌മിന്‍ ബാപ്പു എന്ന പ്രാദേശിക നേതാവ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതായി ഗുജറാത്ത് എടിഎസ് കണ്ടെത്തി. കൊല ചെയ്യപ്പെട്ട ഒക്ടോബര്‍ 21ന് രോഹിത് തിവാരിയെ കാണ്ടിരിക്കാമെന്നും വൃത്തങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലഖ്നൗവിലെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച തിവാരിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് യോഗി ഉറപ്പ് നല്‍കി. തിവാരിയുടെ മകന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു
.
















