ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചു വരികയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആഗോള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന സംഘം (എഫ്എടിഎഫ്) കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റേയും പശ്ചാത്തലത്തിലാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം.
എഫ്എടിഎഫ് യോഗത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇറക്കിയിരുന്നു. പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്എടിഎഫ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എഫ്എടിഎഫ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ വേള്‍ഡ് ബാങ്ക്, ഐഎംഎഫ് അടക്കം നിക്ഷേപങ്ങളോ, സഹായങ്ങളോ ഒന്നും ലഭിക്കില്ല.
എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആഗോള തലത്തില്‍ പാക്കിസ്ഥാന്‍ വന്‍ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്എടിഎഫ് പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക സഹായം നല്‍കുന്നതിനും വിദേശ നിക്ഷേപങ്ങള്‍ നടത്തുന്നതിനേയും എഫ്എടിഎഫ് പ്രതികൂലമായി ബാധിക്കും.
ഭീകരവാദത്തം പ്രതിരോധിക്കുന്നതിനായി എഫ്എടിഎഫ് 27 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ 202 എണ്ണം നടപ്പിലാക്കാനും പരാജയപ്പെടുകയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസത്തെ ഉത്തരവോടെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണ്.
ഭീകരതക്കെതിരെ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. സമാധാനം തിരികെയെത്തിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കേണ്ടത്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുകയെന്നത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും നാണക്കേടാണെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.
















