ന്യൂദല്‍ഹി: ഭാരതത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ് വി.ഡി. സര്‍വര്‍ക്കര്‍. ഭാരത രത്നയ്‌ക്ക് അദ്ദേഹം അര്‍ഹന്‍ തന്നെയെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിനു പിന്നില്‍ വെറും രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലെ സവര്‍ക്കറുടെ പങ്കിനെ ബഹുമാനിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് അണ്ണാ ഹസാരെയും തന്റെ നിലപാട് വ്യക്തമാക്കിയത്.
മഹാരാഷ്‌ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പ്രഖ്യാപനമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്ത് എത്തിയതോടെയാണ് ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനങ്ങള്‍ നടത്തവെയാണ് ബിജെപിയെ പിന്തുണച്ച് അണ്ണാ ഹസാരെ എത്തുന്നത്. സ്വാതന്ത്ര സമരകാലത്ത് സവര്‍ക്കര്‍ അനുഭവിച്ച ദുരിതം സ്മരിക്കേണ്ടത് തന്നെയാണ്. ഭാരതരത്‌ന ബഹുമതിക്ക് എന്തുകൊണ്ടു അദ്ദേഹം അര്‍ഹനാണെന്നും അണ്ണാ ഹസാരെ അറിയിച്ചു.
ജനവിധിയാണ് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. അത് മാനിക്കേണ്ടതാണ്. ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളെയും ഹസാരെ എതിര്‍ത്തു.
















