Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊടിയേറ്റം നാളെ; മഞ്ഞപ്പടയുടെ ആദ്യ എതിരാളി എടികെ

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Oct 19, 2019, 10:38 am IST
in Sports

കൊച്ചി: ആളും ആവനാഴിയും സജ്ജമായി. ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ് പരിശീലകരും അവസാവനഘട്ട ഒരുക്കത്തില്‍. നാളെ അറബിക്കടലിന്റെ തിരുമുറ്റത്ത് ഐഎസ്എല്‍ ആറാം പതിപ്പിന് കൊടിയേറ്റം.  ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെയും ഏറ്റുമുട്ടും. 

കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ആരാധകര്‍ വരെ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിന് ഈ മത്സരം തിരിച്ചുവരവിന്റെ സീസണാകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ അഞ്ച് സീസണുകളില്‍ രണ്ട് തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം നേടാന്‍ കഴിയാതിരുന്നവരാണ് ബ്ലാസ്‌റ്റേഴ്‌സ്. മാത്രമല്ല ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താനും കഴിഞ്ഞില്ല.  അതിനെല്ലാം പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. മുന്‍ സീസണില്‍ കണ്ട ടീമിനെയാവില്ല ഇത്തവണ കളിക്കളത്തില്‍ കാണുകയെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് എല്‍കോ ഷെല്‍ട്ടോരി പറഞ്ഞു കഴിഞ്ഞു. മഞ്ഞപ്പട ആരാധകര്‍ പോയ സീസണ്‍ മറന്ന് നാളത്തെ ആദ്യ കളി കാണാന്‍ സ്‌റ്റേഡിയത്തിലെത്തണമെന്ന് ക്ലബ് അധികൃതരും പറഞ്ഞു.

ബെംഗളൂരു എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാര്‍. രണ്ട് വര്‍ഷം മുന്‍പ് ഐഎസ്എല്ലില്‍ കളിക്കാനിറങ്ങിയ അവര്‍ രണ്ട് തവണയും ഫൈനലില്‍ കളിച്ചു. 2017-18-ല്‍ ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം ഗോവ എഫ്‌സിയെ തോല്‍പ്പിച്ച് ആദ്യ കിരീടം സ്വന്തമാക്കി.

ഇത്തവണ ചില മാറ്റങ്ങളുമായാണ് ഐഎസ്എല്‍ തുടങ്ങുന്നത്. ഐ ലീഗിനെ പിന്തള്ളി ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലീഗായി മാറി. ഐഎസ്എല്‍ ജേതാക്കള്‍ക്ക് ഏഷ്യയിലെ ഒന്നാം നിര ക്ലബ് ചാമ്പ്യന്‍ഷിപ്പായ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേഓഫില്‍ കളിക്കാം. ഐലീഗ് ജേതാക്കള്‍ എഎഫ്‌സി കപ്പ് പ്ലേഓഫിനു യോഗ്യത നേടും. 

 ഇത്തവണയും പത്ത് ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടീമുകള്‍ എല്ലാം ഇത്തവണയില്ല. ബ്ലാസ്‌റ്റേഴ്‌സ്, എടികെ, ബെംഗളൂരു, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സി, മുംബൈ എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, ദല്‍ഹി ഡൈനാമോസ്, പൂനെ സിറ്റി എഫ്‌സി ടീമുകളാണ് കഴിഞ്ഞ സീസണില്‍ പങ്കെടുത്തത്. ഇതില്‍ ദല്‍ഹിയും പൂനെയും ഒഴികെയുള്ള ടീമുകള്‍ ഇത്തവണയും കളത്തിലുണ്ട്. 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 ടീമുകളാണ് കളത്തിലിറങ്ങുന്നത്. 

 പുനെ സിറ്റി എഫ്‌സിക്കു പകരം ഹൈദരാബാദിന്റെ ഫുട്‌ബോള്‍ വേരോട്ടമുള്ള മണ്ണില്‍ നിന്നാണ് ആറാമൂഴത്തിലെ ഒരു ടീം  ഹൈദരാബാദ് എഫ്‌സി. ജി.എം.സി. ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയമാണ് അവരുടെ ഹോം ഗ്രൗണ്ട്. ദല്‍ഹിയിലെ തലസ്ഥാനത്തിരക്കില്‍ നിന്നു ഡൈനാമോസും ഇക്കുറി കൂട് മാറി. പഴയ ഡല്‍ഹി ടീം ഇനി ഒഡീഷ എഫ്‌സിയാണ്. പുതിയ വേദി ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയവും. 

10 ഫ്രാഞ്ചൈസികള്‍ എന്നതിലുപരി 10 സംസ്ഥാനങ്ങളുടെ ബാനറില്‍ നിറയുന്ന ഐഎസ്എല്‍ ആറാം പതിപ്പിലെ ടീമുകളിലും കാണാം അടിമുടി മാറ്റം. നിലവിലെ ചാമ്പ്യന്മാരെന്ന പേരുണ്ടായിട്ടും ബെംഗളൂരു എഫ്‌സി പോലും ടീമിന്റെ ഘടനയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ എത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സും മൊത്തം അഴിച്ചുപണിതാണ് ആറാം സീസണ് ഒരുങ്ങിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.