കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. നിസ്‌കരിക്കാനായി എത്തിയവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. 36 പേര്‍ക്ക് പരിക്കുണ്ട്.
താലിബാന്‍, ഐഎസ് എന്നീ ഭീകര ഗ്രൂപ്പുകളുടെ ശക്തി പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ശക്തിയായ സ്‌ഫോടനത്തില്‍ കെട്ടിടം മുഴുവനായും തകര്‍ന്നു.
കെട്ടിടാവശിഷ്ടങ്ങളിലും നിരവധി പേര്‍ കുടുങ്ങിക്കിടന്നിരുന്നു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
















