കാടാച്ചിറ: പെരളശ്ശേരി പഞ്ചായത്തിലെ മാവിലായി കീഴറയില്‍ വീടിന് നേരെ അക്രമം. ബിജെപി അനുഭാവിയായ തൈപ്പറമ്പില്‍ ഉമേഷിന്റെ വീടാണ് അക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരക്കായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകനായിരുന്ന ഉമേഷും കുടുംബവും രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടിയുമായി അകന്നിട്ട്. ഇപ്പോള്‍ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നതില്‍ പ്രാദേശീക സിപിഎം പ്രവര്‍ത്തകര്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിന്റെ അകത്ത് കയറിയുള്ള അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഉമേഷിന്റെ മക്കളായ അതുല്‍, നിതുന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും ചെയ്തു.
അക്രമത്തെ ചെറുത്ത് നിന്ന കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ ക്രിമിനല്‍ സംഘം മഴു എറിഞ്ഞാണ് രക്ഷപ്പെട്ടത്. എടക്കാട് പോലീസെത്തി അക്രമികള്‍ ഉപേക്ഷിച്ച ആയുധം കണ്ടെടുത്തു. പാര്‍ട്ടി ഗ്രാമങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎം അസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണെന്നും കുറ്റക്കാര്‍കെതിരെ കര്‍ശന നടപടികള്‍ സ്വികരിക്കണമെന്നും ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.ഹരീഷ് ബാബു ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ കെ.പി. ഹരീഷ് ബാബു, എ. അനില്‍കുമാര്‍, പി. നവനീത് എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
















