ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവയെ അടിസ്ഥാനമാക്കി ഗ്രാമങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആര്‍എസ്എസ്. നിലവില്‍ രാജ്യത്തുടന്നീളം 5000 ത്തിലേറെ ഗ്രാമങ്ങളില്‍ സ്വയംസേവകര്‍ ഇത്തരത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഭുവനേശ്വറില്‍ നടക്കുന്ന കാര്യകാരി മണ്ഡലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
ഇതോടൊപ്പം ദേശീയ ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ ബംഗാളില്‍ കൊലപ്പെടുത്തുന്നത് തികച്ചും അപലപനീയമാണ്. സ്വദേശി ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് മാതൃകയെന്നാണ് സംഘടന വിശ്വസിക്കുന്നത്. ഇതിനോടൊപ്പം കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ജനങ്ങളെ ബോധവത്കരിക്കാനും നടപടികള്‍ സ്വീകരിക്കും.
















