മുംബൈ: ഈ മാസം 21ന് നടക്കുന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് ്ഭിപ്രായ സര്‍വേ. ദേശീയ ചാനലായ റിപ്പബ്ലിക് ചാനലിന്റെ സര്‍വേയിലാണ് ബിജെപി ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം കടക്കുമെന്ന് പ്രവചിക്കുന്നത്. ബിജെപി-ശിവസനേ സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമാണ് മഹാരാഷ്‌ട്രയില്‍ നേരിട്ട് ഏറ്റുമുട്ടന്ന മുന്നണികള്‍. ഇതില്‍ ശിവസേനയെ കൂട്ടാതെ തന്നെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം.
സര്‍വേ പ്രകാരം ബിജെപിക്ക് 142 മുതല്‍ 147 വരെ സീറ്റുകളും ശിവസേനയ്‌ക്ക് 83 മുതല്‍ 85 വരെ സീറ്റുകളും ലഭിക്കും. കോണ്‍ഗ്രസിന് 21 മുതല്‍ 23 വരെ സീറ്റുകളും എന്‍സിപിക്ക് 27 മുതല്‍ 29 സീറ്റുകള്‍ അല്ലെങ്കില്‍ 28 സീറ്റുകള്‍ ലഭിക്കും. 288 സീറ്റുകളുള്ള നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷ 145 സീറ്റുകളാണ്. 33% വോട്ടുകള്‍ നേടി 147 വരെ സീറ്റുകള്‍ ലഭിക്കുന്നതോടെ മഹാരാഷ്‌ട്രയില്‍ ബിജെപിക്ക് ആവശ്യമെങ്കില്‍ ഒറ്റയ്‌ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാം. അതേസമയം, വര്‍ലിയില്‍ നിന്നു മത്സരിക്കുന്ന ആദിത്യ താക്കറയെ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസനേ ഉയര്‍ത്തിക്കാട്ടുന്നത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ മകനാണ് ആദിത്യ. എന്നാല്‍, മികച്ച മുഖ്യമന്ത്രി എന്ന പേരെടുത്ത ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
















