ന്യൂദല്‍ഹി : കേന്ദ്ര സുരക്ഷാ സേനാ ഓഫീസുകളിലും, രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിലും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ചിത്രം വയ്‌ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഈ തീരുമാനം.
ചിത്രത്തിനൊപ്പം ഞങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഐക്യവും, സുരക്ഷയും സംരക്ഷിക്കും എന്ന സന്ദേശവും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2014 മുതല്‍ പട്ടേലിന്റെ ജന്മദിനം ദേശീയ ഐക്യ ദിനമായാണ് ആചരിക്കുന്നത്.
കൂടാതെ സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന വിഷയത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും ചടങ്ങില്‍ സര്‍ദാര്‍ പട്ടേല്‍ ദേശീയ സംയോജന അവാര്‍ഡും നല്‍കും.
















