റിയാദ് : സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 35 മരണം. മദീനയ്‌ക്ക് സമീപത്തെ റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഉംറയ്‌ക്കായി എത്തിയ തീര്‍ത്ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടും.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടക്കുന്നത്. തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അതേസമയം മരിച്ച തീര്‍ത്ഥാടകര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പരിക്കേറ്റ നാലുപേരെ അശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.
















