മുംബൈ: നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യജപ്രചരണങ്ങളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370, മുതാലാഖ് എന്നിവ തിരികെ കൊണ്ടുവരാന്‍ തങ്ങളുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് നരേന്ദ്ര മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
അവര്‍ എല്ലാ ദിവസവും മുതല കണ്ണുനീര്‍ ചൊരിയുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ നേതാക്കള്‍ക്ക് കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയുമോ? ഭാരതം അവരെ അനുവദിക്കുമോ? അയല്‍രാജ്യങ്ങളുടെ ഭാഷയിലാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് ഓഗസ്റ്റ് 5ന് കേന്ദ്രസര്‍ക്കാര്‍ അതുവരെ അചിന്തനീയമായിരുന്നു ആ തീരുമാനം നടപ്പിലാക്കിയത്. ഈ ചരിത്ര നേട്ടത്തിനുമുമ്പ് ഭീകരത, വിഘടനവാദം, ഐക്യത്തിന്റെയും സമഗ്രതയുടെയും ആശയങ്ങള്‍ക്കെതിരായ ഗൂഢാലോചന എന്നിവയുടെ വ്യാപനമുണ്ടായ ഒരു സാഹചര്യമായിരുന്നു കശ്മീരിന്റെത്. ജമ്മു കശ്മീരിലെ അധഃസ്ഥിത വിഭാഗങ്ങളുടെ വികസനത്തിനുള്ള സാധ്യത വളരെ കുറവായിരുന്ന ഒരു അവസ്ഥയിലാണ് നാം അത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഒരു ഭൂപ്രദേശം മാത്രമല്ല, അവ ഇന്ത്യയുടെ കിരീടമാണ്. ആ പ്രദേശത്തെ ഓരോ ഭാഗവും ഇന്ത്യയുടെ ചിന്തയെയും ശക്തിയെയും സമ്പന്നമാക്കുന്നുവെന്നും മോദി റാലില്‍ പറഞ്ഞു. മഹാരാഷ്‌ട്രയില്‍ രണ്ട് റാലികള്‍ കൂടി മോദി നടത്താനൊരുങ്ങുകയാണ്.
















