തിരുവനന്തപുരം:പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്ത ഡിവൈഎഫ് ഐ നേതാക്കള്‍ അറസ്റ്റില്‍. ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്ന പേരില്‍ പോലീസ് നടത്തിയ റെയിഡിലാണ് പിടിയിലായത്. ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന അന്വേഷണമാണ് ഓപ്പറേഷന്‍ പി ഹണ്ട്. മത്തി പറമ്പിലെ ഡിവൈഎഫ്‌ഐ നേതാവ് ആലോളതില്‍ ജിഷ്ണു, തൈപറമ്പില്‍ ലിജിന്‍, കുണ്ടന്‍ ചാലില്‍ രമിത്ത് എന്നിവരെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചൊക്ലി പോലീസ് പിടികൂടിയത്. 12 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റു ചെയ്തത്.
മൊത്തം 20 കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്.പിടിയിലായവരില്‍ നിന്നു മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ കണ്ടെത്തി. വാട്‌സാപ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം എന്നിവയിലെ ഇത്തരം ഗ്രൂപ്പുകളും അംഗങ്ങളും നിരീക്ഷണത്തിലാണെന്നു പോലീസ് അറിയിച്ചു. 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റാര്‍മോന്‍.ആര്‍.പിള്ളയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവിമാരാണ് ഓരോ ജില്ലകളിലും റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
















