ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറെ വില്‍ക്കപ്പെടുന്ന ഷവോമിയുടെ റെഡ്മി മോഡലിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. റെഡ്മി 8 ആണ് ഇന്ന് ഇന്ത്യയില്‍ അവതരിക്കപ്പെട്ടത്. റെഡ്മി 8എയുടെ സവിഷേതകളുമായ് എറെക്കുറെ സമാനമാണ് റെഡ്മി 8. എന്നാല്‍ റെഡ്മി 8 എയുടെ പ്രാരംഭ വില 6,499 രൂപയാണെങ്കില്‍ റെഡ്മി 8 റെഡ്മി 8 എയേക്കാള്‍ അല്പം ചെലവേറിയതാണ്. 3 ജിബി റാം- 32 ജിബി മെമ്മറി ഫോണിന് 7999 രൂപയാണ് വില. അതേസമയം, ടോപ്പ് എന്‍ഡ് മോഡലായ 4 ജിബി + 64 ജിബി റെഡ്മി 8 വേരിയന്റിന് 8,999 രൂപയാണ് വില. എന്നാല്‍, കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്നതിനുള്ള പ്രത്യേക ഓഫര്‍ എന്ന നിലയില്‍ റെഡ്മി 8ന്റെ 4 ജിബി + 64 ജിബി വേരിയന്റിലെ ആദ്യത്തെ 5 ദശലക്ഷം യൂണിറ്റുകള്‍ 7,999 രൂപയ്ക്ക് ഷിയോമി വില്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഈ ശനിയാഴ്ച മുതല്‍ ഫോണുകള്‍ മി.കോം, മി ഹോം, ഫ്ലിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്കെത്തും.
6.22 ഇഞ്ച് ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയാണ് റെഡ്മി 8ന്. മുകളില്‍ ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള എച്ച്ഡി + ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിന്റെത്. റെഡ്മി 8 എ പ്രവര്‍ത്തിപ്പിക്കുന്ന അതേ പ്രോസസറാണ് റെഡ്മി 8 ന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന് ഒക്റ്റകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രോസസറാണുള്ളത്്. ബാക്ക് പാനലില്‍ രണ്ട് ക്യാമറകളും മുന്‍വശത്ത് ഒരുക്യാമറയുമുണ്ട്.
റെഡ്മി 8 ന്റെ പ്രധാന സവിശേഷതകളിലൊന്നാണ് അതിന്റെ ബാറ്ററിയാണ്. 18000 ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 8 ല്‍ ഉള്ളത്. യുഎസ്ബി ടൈപ്പ് സി, ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് (512 ജിബി വരെ), 3.5 എംഎം ഹെഡ്ഫോണ് ജാക്ക്, ബ്ലൂടൂത്ത് 4.2, പി 2 ഐ നാനോ കോട്ടിംഗ് തുടങ്ങിയവയും റെഡ്മി 8ന്റെ സവിഷേതകളാണ്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: