കൊല്ലം: അമ്മയുടെ മര്‍ദ്ദനത്താല്‍ നാല് വയസ്സുകാരി മരിച്ചതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. കുട്ടിയുടെ അമ്മയെ കഴക്കൂട്ടം പോലീസ് അന്വേഷണ വിധേയമായി കസ്റ്റഡിയില്‍ എടുത്തു.
എന്നാല്‍ പനിയുണ്ടായിരുന്ന കുട്ടി ഭക്ഷണം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പോലീസില്‍ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ കാലിലടക്കം മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. ആഹാരം കഴിക്കാത്തതിന്റെ പേരില്‍ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പോലീസിനോടും പറഞ്ഞത്. മരണകാരണം ഇത് തന്നെയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുഞ്ഞിനെ പാരിപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില വഷളായതോെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമാണ്. അവിടെ വെച്ചാണ് കുട്ടി മരിക്കുന്നത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛന്‍ ദിപു ബോധരഹിതനായി വീണു. കുഴഞ്ഞു വീണ ദിപുവിനെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്.
















