തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെതിരെ നടത്തിയ പ്രസ്താവനയില്‍ മാപ്പ് ചോദിക്കുന്നതായി ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിനെ വിമര്‍ശിച്ചുകൊണ്ട് എഫ്്ബിയില്‍ കടകംപള്ളി സുരേന്ദ്രന്‍ പോസ്റ്റിട്ടത് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.
നിരവധി പേര്‍ കടകംപള്ളിയെ വിമര്‍ശിച്ച് രംഗത്ത് എത്തുകയും, കുമ്മനം തന്നെ എഫ്ബി പോസ്റ്റിലൂടെ തക്ക മറുപടി നല്‍കിയതോടെയാണ് മാപ്പ് അപേക്ഷയുമായി കടകംപള്ളി രംഗത്ത് എത്തിയത്. അതേസമയം സമൂഹ മാധ്യമത്തില്‍ കുമ്മനം നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടി പറയാനില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണം കോടതിയും ജനങ്ങളും നേരത്തേ തള്ളിയതാണെന്നും മന്ത്രി പറഞ്ഞു. തന്റെ ചില പ്രസ്താവനകള്‍ കുമ്മനം രാജശേഖരനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നെന്നും അദ്ദേഹം അറിയിച്ചു.
കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം എനിക്കില്ല എന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം അങ്ങേയ്‌ക്കും അറിവുണ്ടാകുമല്ലോ. അതു കൊണ്ടാണ് ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയില്‍ എന്റെ പേര് ഉള്‍പ്പെടാത്തത്. 28ാം വയസ്സില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഞാന്‍ പൊതു പ്രവര്‍ത്തനം തുടങ്ങിയത്. അല്ലാതെ അങ്ങയെപ്പോലെ പൊതുപ്രവര്‍ത്തനത്തില്‍ വന്നതിന് ശേഷം ജോലി കിട്ടിയതല്ലെന്നും കുമ്മനത്തിന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നുണ്ട്.
















