കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം. ഫ്‌ളാറ്റ് പൊളിക്കാന്‍ ചുമതലയുള്ള സബ്കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തല്‍ പങ്കെടുക്കും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ഫ്‌ളാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചര്‍ച്ചകള്‍ ഉണ്ടാകും. ഫ്‌ളാറ്റുകളിലുണ്ടായിരുന്ന താമസക്കാര്‍ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്.
ഒഴിഞ്ഞു പോയ മുഴുവന്‍ പേരും ഇത് സംബന്ധിച്ച രേഖകള്‍ കൈപ്പറ്റാത്തിനാല്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നഗരസഭയ്‌ക്ക് സമര്‍പ്പിക്കാനായിട്ടില്ല. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നഗരസഭ അധികതര്‍ പറഞ്ഞു.
















