നിങ്ങളൊരു ചേരിയാണെങ്കില്‍ നഗരം ഒരു പ്രതിയെ ചോദിക്കുന്നു
നിങ്ങളൊരു ആദിവാസിയാണെങ്കില്കുഴിച്ചിടാനുള്ള ഭൂമി ചോദിക്കുന്നു.
ഞാന്‍ ഞാനാകുമ്പോള്‍ മണ്ണ് എന്റെ മരണം ചോദിക്കുന്നു.
വന്മരങ്ങള് വീഴുമ്പോള്‍ അരയുന്ന ചിതലുകളായ് നാം.
വെന്നും വെടിഞ്ഞും മുടിച്ചും മുടിഞ്ഞും കരയിച്ചും കരഞ്ഞഭിനയിച്ചും
രാപകലുകളിങ്ങനെ പുഴുപോലെ പുല്‍നാമ്പില്‍ നിന്നും പുല്‍നാമ്പിലേക്ക്
കടിച്ചുതൂങ്ങിയും പിടിവിട്ടും കൈകാലിളക്കുന്നു.
തെളിനീരൊഴുക്കാത്ത പുഴയും മേഘം തൊടാത്ത വന്മരവും നിര്‍വൃതികൊണ്ട്
നോക്കുകുത്തിയും നിഴലും എഴുതിത്തെളിയുന്നു.
നിനക്കെന്തിനാ വാക്ക്, കവിയരങ്ങിന്റെ ചെണ്ട പോരേ?
ബീഫ് ഫെസ്റ്റിവലില്‍ ഏമ്പക്കം വിട്ടും
അന്യന്റെ പെങ്ങളെ ചുംബനസമരത്തില്‍ കയ്യടിച്ചും
കവി മറുപിള്ള ചുമക്കുന്നവനാകുന്നു.
പിന്നെ നിനക്കെന്തിനാ വാക്ക്, പൊന്നാട പോരേ?
ഉള്ളിലൊളിപ്പിച്ച പ്രണയത്തെ നനവൂറുന്നൊരു പദ്യമായെങ്കിലും
തോന്നുമോ, കുഴിനഖംകുത്തി കോമാളിയാകുമ്പോള്‍.
പിന്നെ നിനക്കെന്തിനാ വാക്ക്, മൈക്കിന്റെ കഴുത്ത് പോരേ?
അത്രമേല്‍ ഹതാശരാവില്ലവര് കാടന്മാര്,
ഉണ്മയിലൊളിച്ച വെണ്മയെ കണ്ടില്ലെങ്കിലും
അത്രമേല്‍ ഹതാശരാവില്ലവര്.
ആ തീ കെടുത്തുവാനാരാനും ആവില്ല അവര്ക്കുയിരുള്ളകാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: