Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാടിന്റെ മകനും കാടിന്റെ അച്ഛനും

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Oct 6, 2019, 05:28 am IST
inVaradyam

കാടിന്റെ മകനും കാടിന്റെ അച്ഛനും ഒരാള്‍ തന്നെ അതാരാണെന്നറിയണമെങ്കില്‍ ജാദ് മൊളായ് പായങ്ങിനെ അറിയണം. അതെങ്ങനെയെന്നറിയണമെങ്കില്‍ നാല്‍പതാണ്ട് പിന്നോട്ട് പോകണം. പോയിപ്പോയി ബ്രഹ്മപുത്രാ നദിയിലെ മഞ്ജുളി ദ്വീപിലെത്തണം. ബ്രഹ്മപുത്രയിലെ കൂറ്റന്‍ മണല്‍ ദ്വീപ്. ഏതാണ്ട് 1360 ഏക്കര്‍ (550 ഹെക്ടര്‍) വിസ്തീര്‍ണമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ്. നാല് പതിറ്റാണ്ടു മുന്‍പ് അവിടെ പച്ചപ്പിന്റെ തരിപോലുമുണ്ടായിരുന്നില്ല. ഒരു പടര്‍പ്പന്‍ പുല്ലുപോലും കിളിര്‍ക്കാത്ത ഊഷര ഭൂമി. ഓരോ വെള്ളപ്പൊക്കത്തിലും എട്ടും പത്തും ഏക്കര്‍ ഭൂമി ബ്രഹ്മപുത്ര തന്നെ വിഴുങ്ങും.

നമ്മുടെ കഥ ആരംഭിക്കുന്നത് 1979 ലാണ്. ആ വര്‍ഷമാണ് കാടിന്റെ മകനായ ജാദവ് മൊളായ് പായങ്ങ് ഒരിക്കലും മറക്കാത്ത ഒരു കാഴ്ച കണ്ടത്. ബ്രഹ്മപുത്രയിലെ പ്രളയജലത്തില്‍ ഒഴുകിയെത്തിയ  ആയിരക്കണക്കിന് പാമ്പുകള്‍ ഇലത്തണലില്ലാത്ത നദീദ്വീപില്‍ കൊടുംചൂടില്‍ പൊള്ളിപ്പിടഞ്ഞു മരിക്കുന്ന കാഴ്ച… വനവാസിയായ ആ യുവാവ് അന്നൊരു തീരുമാനമെടുത്തു. പച്ചപ്പിന്റെ കുടയില്ലാതെ ഒരൊറ്റ ജീവിപോലും ഇനി അവിടെ പിടഞ്ഞുമരിക്കാനനുവദിക്കരുത്. അന്ന് ഇരന്നുവാങ്ങിയ 20 മുളംതണ്ടുകളുമായി ജാദവ് മൊളായ് ദ്വീപിലെത്തി.  ഓരോ ദിവസവും പത്തും നൂറും മരങ്ങള്‍ നട്ടു. അവയ്‌ക്ക് വെള്ളം നല്‍കി. കീടങ്ങളെ ആട്ടിയകറ്റി. കൂട്ടുകാരൊക്കെ ജോലി തേടി നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ പോലും മൊളോയ് കുലുങ്ങിയില്ല. ദ്വീപിനെ പച്ചപ്പ് അണിയിക്കുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.

അങ്ങനെ കാട് വളര്‍ന്നു. കാട്ടുമൃഗങ്ങള്‍ രാപാര്‍ക്കാനെത്തി. ഭാര്യ ബിനിതയും മക്കളും കാട്ടിലെ കുടിലില്‍ ദാരിദ്ര്യവുമായി ഒത്തുജീവിച്ചു. 

മൊളായ് 1979-ല്‍ തുടങ്ങിയ ഈ ‘ഹരിതവിപ്ലവ’ ത്തിന്റെ കഥ നാട്ടുകാരറിയാന്‍ 30 വര്‍ഷമെടുത്തു. 2005-ല്‍ ഒരു പിടി വനപാലകര്‍ നദിയിലൂടെ വരുമ്പോഴാണ് മുന്നിലൊരു നിബിഡവനം കണ്ട് അമ്പരന്നത് ‘അരുണ ചപോരി’ ഗ്രാമത്തിലെ ആന ശല്യം അന്വേഷിക്കാനെത്തിയതായിരുന്നു അവര്‍. ബോട്ടു നിര്‍ത്തി അവര്‍ കാട്ടില്‍ കയറി. പഴയ ഊഷര ഭൂമിയില്‍ അവര്‍ കണ്ടത് കൊടുംകാട്. പല സ്ഥലത്തും സൂര്യപ്രകാശം കടക്കാനാവാത്ത അവസ്ഥ. മുളംകാടുകളായിരുന്നു 300 ഏക്കര്‍ മുഴുവനും. അതിനുള്ളില്‍ നൂറിലേറെ കാണ്ടാമൃഗങ്ങള്‍. നൂറ് കണക്കിന് മാനുകളും കുരങ്ങുകളും മുയല്‍ അടക്കമുള്ള ചെറു ജീവികളും. വൃക്ഷശിഖരങ്ങളില്‍ കഴുകന്റെ ചിറകടി മുഴങ്ങുന്നു. പടര്‍പ്പന്‍ പുല്ലുകള്‍ക്കിടയില്‍ വിഷപ്പാമ്പുകളുടെ ശീല്‍ക്കാരം. അതിനൊക്കെ മധ്യത്തില്‍ പാവം മൊളായ് കുടുംബത്തിന്റെ കൊച്ചുവീടും!

വനപാലകരുടെ അദ്ഭുതം ആദരവിന് വഴിമാറിയപ്പോള്‍ ആ നിബിഡവനത്തിന്റെ പേര് ‘മൊളായ് വനം’ എന്നായി മാറി. സ്വന്തമായി ഒരു വനം സൃഷ്ടിച്ചെടുത്ത ആ പാവം വനവാസിക്ക് സര്‍ക്കാര്‍ നല്‍കിയ ആദരം. ആ കാട്ടില്‍ വനപാലകരില്ല. പക്ഷേ അവിടെ വേട്ടക്കാര്‍ കയറില്ല. ആരെങ്കിലും കയറിയാല്‍ ജാദവ് മൊളായ് ആ വിവരം അറിയും. ആ നിമിഷം അധികാരികളെത്തുകയും ചെയ്യും. ഒരിക്കല്‍ കാണ്ടാമൃഗത്തെ കൊല്ലാന്‍ കാട്ടില്‍ കയറിയ കള്ളന്മാരെ കയ്യോടെ പിടിച്ചുകൊടുത്ത കഥ ‘കാട്ടി’ലെങ്ങും പാട്ടാണ്.

അസമിലെ വനപാലകരിലൂടെയാണ് മൊളായ് കാടിന്റെ അച്ഛനായ കഥ നാടറിഞ്ഞത്. അതോടെ അയാളെ ‘ഫോറസ്റ്റ് മാന്‍’ എന്നവര്‍ വിളിച്ചു. മൊളായ് വനത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററികള്‍ പിറന്നു. ജിതു കലിതയുടെ ‘ദ മൊളായ് ഫോറസ്റ്റ്’, ആരതി ശ്രീവാസ്തവയുടെ ‘ഫോറസ്റ്റിങ് ലൈഫ്’. വില്യം ഡഗ്‌ളസിന്റെ ‘ഫോറസ്റ്റ് മാന്‍’ 2014-ലെ കാനെ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത ഡോക്യുമെന്ററി സംവിധായകനുള്ള പ്രത്യേക പുരസ്‌കാരവും നേടി. മൊളായ കേന്ദ്ര കഥാപാത്രമായ ചിത്രകഥകളും അതിനിടെ പുറത്തിറങ്ങി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും അടക്കമുള്ള സ്ഥാപനങ്ങള്‍ ജാദവ് മൊളായിയെ ക്ഷണിച്ച് ആദരിച്ചു. അസം കാര്‍ഷിക സര്‍വകലാശാലയും കാസിരംഗ സര്‍വകലാശാലയും ഓണററി ഡോക്ടറേറ്റ് നല്‍കി ബഹുമാനിച്ചു. ഒറ്റക്കൊരു നിബിഡവനം നിര്‍മിച്ച ആദിവാസിയെ ‘പദ്മശ്രീ’ നല്‍കിയാണ് ഭാരതസര്‍ക്കാര്‍ അംഗീകരിച്ചത്.

അതൊന്നും ജാദവിനെ മാറ്റിയില്ല. ഭാര്യ ബിനിതയും മക്കളായ മുമുനി, സഞ്ജയ്, സഞ്ജീവ് എന്നിവരും ചേര്‍ന്ന് കൊടുകാടിന്റെ ഓരത്തുതന്നെ അയാള്‍ താമസിക്കുന്നു. കൂട്ടുകാരൊക്കെ സ്ഥലം വിട്ടിട്ടും തന്റെ കൂട്ട് മാമരങ്ങളും മൃഗങ്ങളുമാണെന്ന് അയാള്‍ കരുതുന്നു. കന്നുകാലികളെ വളര്‍ത്തി കരയില്‍ പാല്‍ വിറ്റാണ് ജീവിതം. ഇതുവരെയായി മൊളായിയുടെ 100 കാലികളെയെങ്കിലും കാട്ടിലെ കടുവകള്‍ പിടിച്ചുതിന്നു കഴിഞ്ഞു. പക്ഷേ ജാദവിനതില്‍ ഖേദമില്ല. ”അതിന് കുറ്റപ്പെടുത്തേണ്ടത് കടുവകളെയല്ല. കുറ്റക്കാര്‍ കാട്ടിലെ കയ്യേറ്റക്കാര്‍ തന്നെയാണ്. അവര്‍ കാട് മുടിക്കുമ്പോള്‍ മൃഗങ്ങള്‍ക്ക് അന്നം മുട്ടുന്നു…”

തന്റെ ജീവിതത്തിലെ ഒരേ ഒരു നേട്ടം കാടാണെന്ന് ജാദവ് മൊളായ് അഭിമാനപൂര്‍വം പറയുന്നു. ഒപ്പം അക്കാദമിക് പണ്ഡിതന്മാരോട് അദ്ദേഹത്തിന് ഒരു അഭ്യര്‍ത്ഥനയുമുണ്ട്. കാട് കാടായ് കിടക്കണമെങ്കില്‍ ഒരു നിയമം കൊണ്ടുവരണമെന്ന അഭ്യര്‍ ത്ഥന. ”രണ്ട് മരങ്ങളെങ്കിലും നട്ട് പരിപാലിച്ച് വലുതാക്കുന്ന കുട്ടികളെ മാത്രമേ പരീക്ഷയില്‍ ജയിച്ചതായി കണക്കാക്കാവൂ. ഓരോരുത്തരും സ്വന്തം ആവശ്യത്തിനുള്ള ഓക്‌സിജനെങ്കിലും ഉണ്ടാക്കട്ടെ!”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.