കശ്മീര്‍: അനന്തനാഗ് ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ ഭീകരവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് തെക്കന്‍ കശ്മീരിലെ തിരക്കേറിയ ലാല്‍ചൗക്ക് മേഘലയില്‍ അക്രമണമുണ്ടകുന്നത്. ഒരു ട്രാഫിക്ക് പോലീസുള്‍പ്പടെ 14 പേര്‍ക്കാണ് ബോംബാക്രമണത്തില്‍ പരിക്കെറ്റത്.
പരിക്കെറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപതികരമാണെന്നും ഒരാള്‍ ഒഴികെ ബാക്കി എല്ലാപേരും ആശുപത്രി വിട്ടതായും പോലീസ് വ്യക്തമാക്കി. സംഭവം നടത്തിയവരെ തിരിച്ചറിയാനും പിടിക്കുന്നതിമായുള്ള പ്രവര്‍ത്തനങ്ങള്‍ പോലീസ് തുടങ്ങികഴിഞ്ഞു. പ്രദേശം സുരക്ഷ വളയത്തിലാണ്.















